നാല് അദാനി കമ്പനികളുടെ റേറ്റിങ് മൂഡീസ് കുറച്ചു

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെത്തുടർന്ന് വിപണിമൂല്യം വൻതോതിൽ ഇടിഞ്ഞ നാല് അദാനി ഗ്രൂപ് കമ്പനികളുടെ റേറ്റിങ് വെട്ടിക്കുറച്ച് രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റർ സർവിസ്.

അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി റസ്ട്രിക്റ്റഡ് ഗ്രൂപ്, അദാനി ട്രാൻസ്മിഷൻ സ്റ്റെപ്പ്-വൺ ലിമിറ്റഡ്, അദാനി ഇലക്‌ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നിവയുടെ റേറ്റിങ് ആണ് ‘നെഗറ്റിവ്’ ആക്കി തരംതാഴ്ത്തിയതെന്ന് മൂഡീസ് പ്രസ്താവനയിൽ അറിയിച്ചു.

എന്നാൽ, അദാനി പോർട്‌സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, അദാനി ഇന്റർനാഷനൽ കണ്ടെയ്‌നർ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ റേറ്റിങ്ങിൽ മാറ്റമില്ല.

Tags:    
News Summary - Adani crisis deepens with Moody's downgrades and index weighting cuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.