വിദേശ രാജ്യങ്ങളിൽ നിന്നും ഓർഡറില്ല; ചെമ്മീൻ കയറ്റുമതിയിൽ ഇടിവ്

നെടുമ്പാശ്ശേരി: കേരളത്തിൽനിന്നുള്ള ചെമ്മീൻ കയറ്റുമതിയിൽ വൻ ഇടിവ്. പല വിദേശ രാജ്യങ്ങളിൽ നിന്നും പഴയതുപോലെ ഓർഡർ ലഭിക്കാത്തതാണ് കാരണം. 2022-23 കാലയളവിൽ സംസ്ഥാനത്തുനിന്ന് 71,059 ടൺ ചെമ്മീനാണ് കയറ്റുമതി ചെയ്തത്. എന്നാൽ, കയറ്റുമതി ചെയ്തവയിലെ വനാമി ചെമ്മീനുകളിൽ 98 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നാണെത്തുന്നത്.

ഇവിടത്തെ പ്ലാൻറുകളിൽ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നുവെന്നു മാത്രം. ‘ഒരു നെല്ലും ഒരു ചെമ്മീനും’ പദ്ധതിയിലൂടെയും മറ്റുമായി സംസ്ഥാനത്ത് അടുത്തിടെയായി ചെമ്മീൻ കൃഷി വർധിപ്പിച്ചുവരുന്നുണ്ട്. ഇക്കഴിഞ്ഞ നാലുമാസങ്ങളിലായിട്ടാണ് കയറ്റുമതി ഓർഡറുകൾ കുറഞ്ഞിരിക്കുന്നത്.

Tags:    
News Summary - A decline in shrimp exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.