5 ജി ലേലം: ലേലതുക 1.45 ലക്ഷം കോടി കടന്നു

ന്യൂഡൽഹി: ഇന്ത്യയിലെ 5ജി ലേലം ആദ്യദിനം തന്നെ 1.45 ലക്ഷം കോടി കടന്നു. മുകേഷ് അംബാനി, സുനിൽ മിത്തൽ, ഗൗതം അദാനി എന്നിവരാണ് ലേലത്തിന് മുൻപന്തിയിലുള്ളത്. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് ലേലവിവരങ്ങൾ അറിയിച്ചത്. നാല് റൗണ്ട് ലേലമാണ് നടന്നത്. നാളെ അഞ്ചാം റൗണ്ട് ലേലം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആഗസ്റ്റ് 15നകം ലേലനടപടികൾ പൂർത്തിയാക്കും. ഈ വർഷം അവസാനത്തോടെ 5ജി രാജ്യത്ത് നഗരങ്ങളിൽ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.3300 മെഗാ ഹെഡ്സ് 26 ജിഗാഹെഡ്സ് ബാൻഡിനാണ് കമ്പനികൾ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്. 700 മെഗാഹെഡ്സ് ബാൻഡിനും ആവശ്യക്കാരുണ്ടായിരുന്നു.

എല്ലാവരും നിന്നും നല്ല സഹകരണമാണ് ഉണ്ടായത്. അതിവേഗ ഇന്റർനെറ്റ് എത്തുന്നതോടെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജിയിൽ 5 ജി.ബി ഡൗൺലോഡ് ചെയ്തെടുക്കാൻ 35 സെക്കൻഡ് മതി. 4ജിയിൽ ഇതിന് 40 മിനിറ്റ് സമയം വേണം.

Tags:    
News Summary - 5G Auction: Bid Amount Exceeds ₹ 1.45 Lakh Crore On Day 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.