????????????? ??????? ?????????????

മേക്കാലടിയിലെ അതിശയപ്പച്ച

എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് മേക്കാലടിയില്‍ ‘ബയ്തുല്‍ അഹ്ലം’ വീടിനടുത്ത് കൂടി പോകുന്നവര്‍ ആ വീട്ടുപരിസരത്തെ പച്ചപ്പ് കണ്ട് ഒന്ന് നിന്നുപോകും. വൃക്ഷങ്ങളും ഫലങ്ങളും നിറഞ്ഞിരിക്കുന്ന വീട് കണ്ട് അതിശയിപ്പില്ളെങ്കിലേ അദ്ഭുതമുള്ളൂ. വീടിന് മുമ്പില്‍ വലിയ അത്തിമരം. പച്ചപ്പുല്‍ത്തകിടി. പ്ളാത്തച്ചക്ക, തേന്‍വരിക്ക, ആത്തച്ചക്ക തുടങ്ങി വിളഞ്ഞുനില്‍ക്കുന്ന മുന്തിരി വരെ കാണും അവിടെ. കൊടും ചുടിലും തണുത്ത അന്തരീക്ഷം. വര്‍ത്തമാനം പറഞ്ഞ് പക്ഷിക്കൂട്ടങ്ങള്‍. തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിലെ അസോ. പ്രഫസര്‍ എം.എ അലിയും ഭാര്യ എം.ഇ.എസ്. മാറമ്പള്ളി കോളജിലെ അധ്യാപിക ഷെമിയും ആറുവര്‍ഷം മുമ്പ് വീട് വെച്ചപ്പോള്‍ തുടങ്ങിയ അധ്വാനത്തിന്‍െറ ഫലമാണിത്.

മേക്കാലടിയിലെ അലിയുടെ വീട്ടുതോട്ടം
 

ചാമ്പ, ഇരിമ്പന്‍പുളി, പേര, നാരങ്ങ, സപ്പോട്ട മുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട്, ദുരിയാന്‍, ഫുലാസാന്‍, മിറക്ക്ള്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, റമ്പുട്ടാന്‍ , പാഷന്‍ ഫ്രൂട്ട്, മുള്ളാത്ത , കറ്റാര്‍ വാഴ,ആര്യവേപ്പ്, ലക്ഷ്മി തരുവും 20 സെന്‍റ് സ്ഥലത്തുണ്ട്. മലേഷ്യന്‍ മാവ് ഉള്‍പ്പെടെ വിവിധ മാവുകളുടെ അപൂര്‍വ ശേഖരവുമുണ്ട്. മട്ടുപ്പാവില്‍ ഡ്രമ്മിലും ഗ്രോബാഗുകളിലും മറ്റു ചെട്ടികളിലുമായാണ് ചെടികള്‍ നട്ടിരിക്കുന്നത്.

പ്രഫ. അലിയും ഷെമിയും മക്കളുമൊത്ത്
 

പലതരം റോസുകളുടെയും ബൊഗൈന്‍ വില്ലയുടെയും ശേഖരമുണ്ട് ഇവിടെ. ബയോഗ്യാസ് സ്ളറിയാണ് പ്രധാന വളം. ചാണകപ്പെടി, ഫിഷ് അമിനോ ആസിഡ്, പുകയിലക്കഷായം തുടങ്ങിയ ജൈവ വളങ്ങളും ഉപയോഗിക്കുന്നു. അപൂര്‍വമായേ ചെടികള്‍ക്ക് രോഗബാധ ഉണ്ടാകാറുള്ളൂ. ഫലങ്ങള്‍ വിളഞ്ഞാല്‍ സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമായി പങ്കിടാറാണ് പതിവെന്ന് ഷെമി പറയുന്നു. വീട്ടുമുറ്റത്തെ വാട്ടര്‍ടാങ്കില്‍ മത്സ്യകൃഷി കൂടി പരീക്ഷിക്കുന്നുണ്ട് ഇവര്‍. അലിയും ഷെമിയും മാത്രമല്ല, മക്കളായ നിഹാല ജെബിനും നഹ്ല ജാസ്മിനുമൊക്കെ വീട്ടിലെ സസ്യപരിചരണത്തില്‍ സഹായിക്കുന്നു.

 

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.