മറയൂരില്‍ ശ്രീനിവാസന്‍ വിത്തെറിയുന്നു; വിഷരഹിത പച്ചക്കറിക്കായി

ജൈവകൃഷി വ്യാപനം ലക്ഷ്യമിട്ട് നടന്‍ ശ്രീനിവാസന്‍ മറയൂരിന്‍െറ മണ്ണിലത്തെി. മറയൂര്‍ സ്വദേശിയും പാരമ്പര്യ കര്‍ഷകനുമായ വട്ടവയല്‍ ബാബു തോമസിന്‍െറ പുറവയലിലുള്ള ഒമ്പതേക്കര്‍ സ്ഥലത്താണ് ശ്രീനിവാസന്‍ വിഷരഹിത പച്ചക്കറി കൃഷിക്കായി വിത്തിറക്കാനൊരുങ്ങുന്നത്.  സവാള, കോളിഫ്ളവര്‍,ബീന്‍സ്, ചുവന്നുള്ളി എന്നിവയാണ് ആദ്യഘട്ട കൃഷിയായി ഉദ്ദേശിച്ചിട്ടുള്ളത്.
ആദിവാസി ഉല്‍പന്നങ്ങള്‍ ലേലം ചെയ്തുവരുന്ന മറയൂരിലെ വനംവകുപ്പിന്‍െറ ‘ചില്ല’ വിപണനകേന്ദ്രവും ശ്രീനിവാസന്‍ സന്ദര്‍ശിച്ചു. മറയൂരിന്‍െറ മണ്ണിനെക്കുറിച്ചും മണ്ണിലുള്ള ഗുണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മനുഷ്യന്‍ പ്രയത്നിച്ചാല്‍ മണ്ണിലൂടെ ചെടികളില്‍ എത്തുന്ന ഗുണങ്ങള്‍ പഴവര്‍ഗങ്ങളിലൂടെയും ഇലകളിലൂടെയുമെല്ലാം മനുഷ്യനില്‍ ഫലം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ശീതകാല പച്ചക്കറികൃഷിയുടെ വിളനിലമായ അഞ്ചുനാടിന്‍െറ മണ്ണ് പച്ചക്കറി കൃഷിക്ക് അനുയോജ്യമാണ്. രാസവളങ്ങള്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം പ്രയോഗിക്കപ്പെട്ട മണ്ണായതിനാല്‍ ജൈവ പച്ചക്കറിയിലൂടെ മികച്ച വിളവെടുക്കാന്‍ സാധിക്കും. വിഷമയ പച്ചക്കറിക്കായി തമിഴ്നാടിനെ ആശ്രയിക്കുന്ന കേരള ജനതക്ക് വിഷരഹിത പച്ചക്കറി എത്തിച്ചുകൊടുക്കാന്‍ മറയൂരിന്‍െറ കാര്‍ഷികമേഖലക്ക് കഴിയുമെന്നും അത് മനസ്സിലാക്കിയാണ് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഒമ്പതേക്കര്‍ പാടശേഖരത്ത് കൃഷിയിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ലേല വിപണി തേടിയത്തെിയ നടന്‍ ലേല വിപണിയില്‍നിന്ന് നൂറുശതമാനം ജൈവസമ്പന്നമായ വിളകള്‍ വാങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലേല വിപണിയില്‍നിന്ന് കാബേജ്, നെല്ലിക്ക എന്നിവ വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.