ഇനി ധൈര്യമായി വാഴ വെക്കാം, തടതുരുപ്പൻ പുഴു ഒരു പ്രശ്നമേയല്ല...

വാഴയിൽ ഏറ്റവും ഉപദ്രവമുണ്ടാക്കുന്ന കീടമാണ് തടതുരപ്പൻ പുഴു. 1987ൽ എറണാകുളത്താണ് ഈ പുഴുവിന്‍റെ ആക്രമണം ആദ്യമായി കേരളത്തിൽ കണ്ടെത്തിയത്. മുമ്പ് നേന്ത്രവാഴയിൽ മാത്രമായിരുന്നു ഇതിന്‍റെ ആക്രമണം കണ്ടിരുന്നത്. ഇപ്പോൾ ഏതിനം വാഴയിലും ഈ കീടത്തിന്‍റെ ആക്രമണമുണ്ടാകുന്നു. റോബസ്റ്റയിൽ ഇതിന്‍റെ ആക്രമണം കുറവാണ്. ചില വാഴകളിൽ അഞ്ച് മാസമാകുമ്പോൾ തന്നെ ഈ കീടത്തിന്‍റെ ആക്രമണമുണ്ടാകും. 

വാഴത്തടയിൽനിന്ന് പശ പോലെയുള്ള ദ്രാവകം പുറത്തേക്ക് ഒലിച്ചിറങ്ങുന്നത് കാണ്ടാൽ തടതുരപ്പൻ പുഴു ഉണ്ടെന്നതിന്‍റെ തെളിവാണ്. വാഴയിലെ കുത്തനെ ഒടിയുന്നതും ഇതിന്‍റെ ലക്ഷണമാണ്. ചിലപ്പോൾ വാഴക്കുല തന്നെ വാടി നശിച്ച് പോകാറുമുണ്ട്. തടതുരുപ്പൻ പുഴുവിന്‍റെ ആക്രമണം തടയാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ അറിയാം...

തടയാം ഇങ്ങനെ

  • കൊല കൊത്തിയ വാഴയുടെ തട ഒരടി നീളത്തിൽ മുറിച്ചെടുക്കുക. നെടുകെ പിളർന്നിട്ട് വാഴത്തടയുടെ മുറിഭാഗത്ത് ബ്യുവേറിയ ബാസിയാന പൊടി 20 ഗ്രാം ഇടുക. ഇത് തോട്ടത്തിൽ തന്നെ സ്ഥാപിക്കുക. 20 വാഴക്ക് ഇത്തരത്തിൽ ഒന്നെന്ന രീതിയിൽ കുത്തനെ സ്ഥാപിക്കുക.
  • ബ്യുവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി യോജിപ്പിച്ച ശേഷം വാഴയുടെ കവിളിലും തടയിലും തളിക്കുക.
  • പാറ്റ ഗുളിക പൊടിച്ചതും ബാർ സോപ്പ് ചീകിയതും അൽപം വേപ്പെണ്ണയും ചേർത്തിളക്കി അൽപം വാഴക്കവിളിൽ രണ്ടാഴ്ച ഇടവേളയിൽ ഇട്ട് കൊടുക്കുക.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • ഒടിഞ്ഞ വാഴകൾ വെട്ടി മാറ്റുക. തോട്ടം വൃത്തിയായി വെക്കുക.
  • കുല വന്ന ശേഷം ഒരു വാഴക്ക് രണ്ട് കന്ന് മാത്രം നിർത്തുന്ന രീതി സ്വീകരിക്കുക.
  • സൂര്യപ്രകാശം ചെടിക്കും തടയുടെ മുകളിലും പതിക്കുന്ന രീതിയിൽ വാഴകൾ തമ്മിൽ അകലം വേണം. നേന്ത്ര വാഴക്ക് രണ്ടുമീറ്റർ അകലം നിർബന്ധമാണ്. ഞാലിപ്പൂവനാണെങ്കിൽ 2.4 മീറ്റർ വേണം.
  • പച്ചക്കറി കൃഷി ചെയ്ത സ്ഥലമാണെങ്കിൽ അതിന് ശേഷം വാഴ നടുന്നതാണ് നല്ലത്. തുടർച്ചയായി ഒരേ സ്ഥലത്ത് വാഴ നടുന്നത് കീടങ്ങളും രോഗങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
Tags:    
News Summary - banana stem borer in Banana cultivation issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.