വെള്ളം ആവശ്യാനുസരണം കിട്ടാനുണ്ടെങ്കിൽ പച്ചക്കറി കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യം വേ നൽക്കാലമാണ്. കൂടുതൽ രോഗ കീടബാധ ഏൽക്കാത്ത കാലമാണിത്. സൂര്യപ്രകാശം ലഭിക്കുന്ന ഒര ു സെൻറ് ആണെങ്കിലും മതി അടുക്കളത്തോട്ടം ഉണ്ടാക്കാൻ. വേനൽക്കാലത്ത് എല്ലാ പച്ചക്ക റികളും കൃഷി ചെയ്യാം. പപ്പായ, അഗത്തിച്ചീര, വാഴ, നിത്യവഴുതന, വാളരി, ചതുരപ്പയർ, മുരിങ്ങ, ച െക്കർമാണിസ് ചീര, വേങ്ങേരി വഴുതന, കഞ്ഞിക്കുഴി പയർ, കൂർക്ക, ആനക്കൊമ്പൻ വെണ്ട, കോടാല ി മുളക് എന്നിവയും വീട്ടുവളപ്പിൽ നടാം. വീട്ടുവളപ്പിൽ സ്ഥലമില്ലെങ്കിൽ ഗ്രോബാഗില ോ ചെടിച്ചട്ടികളിലോ ഇവ നടാം. അടുക്കളത്തോട്ടത്തിൽ ചെയ്യുന്ന മണ്ണ് പരിചരണങ്ങളെല്ലാം നടത്തിയ ശേഷം മാത്രമേ ഗ്രോ ബാഗിൽ മണ്ണ് നിറക്കാവൂ.
നനവ് നിലനിർത്താം
100 ഗ്രോ ബാഗ് ഉണ്ടെങ്കിൽ ഒരു വീടിന്വേണ്ട പച്ചക്കറികൾ ലഭിക്കും. വേനൽക്കാലത്ത് കരിയിലകൊണ്ട് പുതയിടുന്നത് ചെടികൾക്ക് വെളളം പിടിച്ചുനിർത്താനും ചുവട്ടിൽ നനവ് ലഭിക്കാനും സഹായകമാകും. കരിക്കട്ട, ചുടുകല്ലിെൻറ കഷണങ്ങൾ എന്നിവയും ചകിരിയും ചുവട്ടിൽ വെച്ചുകൊടുക്കുന്നതും നല്ലതാണ്. വെള്ളം കുറവാണെങ്കിൽ സൂക്ഷ്മ ജലസേചന മുറകൾ നോക്കാം. തുള്ളിനന, തിരിനന തുടങ്ങിയവയിലൂടെ മഴയില്ലെങ്കിൽ പോലും മട്ടുപ്പാവിലെ കൃഷികളെ സംരക്ഷിക്കാം.
കക്ക മതി
മണ്ണ് ഒരടി ആഴത്തിൽ കിളച്ചിളക്കി രണ്ട് കിലോ കക്ക ഇട്ട് 15 ദിവസം ഇടണം. കക്കയിടുന്ന സമയത്ത് മറ്റ് വളങ്ങൾ ഒന്നും ചേർക്കരുത്. അങ്ങനെ ചെയ്താൽ ഇടുന്ന വളത്തിലെ നൈട്രജൻ നഷ്ടമാവും. 15 ദിവസം സൂര്യതാപീകരണത്തിന് വിധേയമാക്കുേമ്പാൾ കീടങ്ങൾ നശിക്കും. ഇതുകഴിഞ്ഞ് രണ്ട് കിലോ വേപ്പിൻപിണ്ണാക്ക്, രണ്ട് കിലോ എല്ലുപൊടി, 100 കിലോ ചാണകപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ നനച്ച് വീണ്ടും നാലുദിവസം ഇടണം. ഇനി തൈകൾ നടുകയോ വിത്ത് വിതയ്ക്കുകയോ ചെയ്യാം.
രോഗങ്ങളെ തടയാം
സ്യുഡോമോണാസ് ലായനിയിൽ 15 മിനിട്ട് തൈകളുടെ വേര് മുക്കിയ ശേഷം നടുന്നത് ബാക്ടീരിയൽ, ഫംഗൽ രോഗങ്ങളിൽനിന്ന് ചെടികളെ സംരക്ഷിക്കും. നടാൻ നേരം ട്രൈക്കോഡേർമ എൻറിച്ച് ചെയ്തത് 50 ഗ്രാം വീതം ഓരോ ചെടിക്കും നൽകിയാൽ ഫംഗൽ രോഗങ്ങൾ വരില്ല.
ജൈവസ്ലറി
നാല് ഇല പ്രായം ആയാൽ ജൈവസ്ലറി ഉണ്ടാക്കി ചുവട്ടിൽ ഒഴിച്ചുകൊടുത്താൽ പുഷ്ടിയോടെ വളരും. ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ കടലപ്പിണ്ണാക്ക്, ഒരു കിലോ പച്ചച്ചാണകം എന്നിവ അഞ്ച് ദിവസം 10 ലിറ്റർ വെള്ളത്തിൽ ഒരു ബക്കറ്റിൽ ഇട്ട് വെക്കുക. ഇടക്ക് ഇളക്കിക്കൊടുക്കണം. അഞ്ച് ദിവസം കഴിഞ്ഞ് ഓരോ ലിറ്ററിലും 10 ലിറ്റർ വെള്ളം കൂടി ചേർത്ത് ഓരോ തൈകൾക്കും ഒഴിച്ചുെകാടുക്കുക.
ഫിഷ് അമിനോ ആസിഡ്
നാല് ഇല പ്രായം ആയിക്കഴിഞ്ഞാൽ ഫിഷ് അമിനോ ആസിഡ് ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യാം. തൈ പകുതി വളർച്ചയെത്തുേമ്പാൾ ഫിഷ് അമിനോ ആസിഡിെൻറ അളവ് രണ്ട് മില്ലിയും പുക്കുന്ന സമയം മൂന്ന് മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കാം. ഈ സമയം എഗ് അമിനോ ആസിഡ് ഉപയോഗിച്ചാൽ (മൂന്ന് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) ഉൽപാദനം 20 ശതമാനത്തോളം കൂടാനും കായ്കളുടെ ഗുണനിലവാരം മെച്ചപ്പെടാനും സഹായിക്കും.
ജൈവകൃഷി
കക്ക, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക്, ജൈവിക കീടനിയന്ത്രണ ഉപാധികളായ ട്രൈക്കോഡേർമ, സ്യുഡോമോണാസ്, ബ്യൂവേറിയ ബാസ്സിയാന, ലക്കാനിസില്ലിയം ലക്കാനി എന്നിവയും ജൈവ കീടനാശിനികളായ വേപ്പെണ്ണ- ആവണക്കെണ്ണ മിശ്രിതം, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവ ഉപയോഗിച്ച് ജൈവകൃഷിയിലൂടെ ജൈവ ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ചെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.