നെല്ല്​ സംഭരണം ഊർജിതപ്പെടുത്തണം -കര്‍ഷക കോണ്‍ഗ്രസ്

ച​ങ്ങ​നാ​ശ്ശേ​രി: വ​ര്‍ഷ​കാ​ല നെ​ല്ല് സം​ഭ​ര​ണം ഊ​ര്‍ജി​ത​മാ​ക്ക​ണ​മെ​ന്ന് ക​ര്‍ഷ​ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശ്ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ പു​ഞ്ച​കൃ​ഷി സീ​സ​ണി​ലെ നെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​തെ​യും സം​ഭ​ര​ണ​വി​ല കൃ​ത്യ​മാ​യി ന​ല്‍കാ​തെ​യും ക​ര്‍ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​വ​ര്‍ത്തി​ക്ക​രു​തെ​ന്നും കൃ​ഷി​യി​റ​ക്കി വി​ള​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി​യ ക​ര്‍ഷ​ക​രു​ടെ നെ​ല്ല് അ​ടി​യ​ന്ത​ര​മാ​യി സം​ഭ​രി​ച്ച് കൃ​ത്യ​മാ​യി പ​ണം​ന​ല്‍കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്റ് പാ​പ്പ​ച്ച​ന്‍ നേ​ര്യം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യ ബേ​ബി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. മാ​ത്യു, ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍, ജോ​ണ്‍സ​ണ്‍ കൊ​ച്ചു​ത​റ, അ​പ്പി​ച്ച​ന്‍ എ​ഴു​ത്തു​പ​ള്ളി​ക്ക​ല്‍, തോ​മ​സ് ക​ല്ലു​ക​ളം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ രാ​ജു ക​രി​ങ്ങ​ണാ​മ​റ്റം, ത​ങ്ക​ച്ച​ന്‍ ത​യ്കു​ളം, ലൂ​യി​സ് മാ​വേ​ലി​പ്പ​റ​മ്പ്, പി.​പി. വ​ര്‍ഗീ​സ്, തോ​മ​സ് കു​ട്ടം​പേ​രൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - paddy procurement should be intensified - Farmers Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.