ചക്കത്തൊലി പാറ്റന്റ് നേടി റൂർക്കല എൻ.ഐ.ടി വിദ്യാർഥികൾ

മ​ല​യാ​ളി​യു​ടെ വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ച്ചു​പോ​കു​ന്ന മ​ധു​ര വി​ഭ​വ​മാ​യ ച​ക്ക​യു​ടെ തോ​ൽ പോ​ലും വ​ലി​യ ഔ​ഷ​ധ​മാ​കു​മോ? അ​ങ്ങ​നെ​യൊ​രു ക​ണ്ടു​പി​ടി​ത്ത​ത്തി​ന് പേ​റ്റ​ന്റ് നേ​ടി​യി​രി​ക്കു​ക​യാ​ണ് റൂ​ർ​ക്ക​ല എ​ൻ.​ഐ.​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

മ​ലി​ന​മാ​യ കു​ടി​വെ​ള്ള​ത്തി​ലെ പ​രി​ധി​വി​ട്ട ഫ്ലൂ​റൈ​ഡ് നീ​ക്കം ചെ​യ്യാ​ൻ ച​ക്ക​ത്തൊ​ലി​യി​ൽ ആ​ർ​ക്കും നി​ർ​മി​ക്കാ​വു​ന്ന വ​സ്തു ഏ​റെ സ​ഹാ​യ​ക​മാ​ണെ​ന്ന് റൂ​ർ​ക്ക​ല എ​ൻ.​ഐ.​ടി കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം പ്ര​ഫ​സ​ർ സു​ഷ്മി​ത മി​ശ്ര പ​റ​യു​ന്നു. ച​ക്ക​ത്തൊ​ലി ന​ന്നാ​യി ക​ത്തി​ച്ച് കി​ട്ടു​ന്ന ക​രി​യി​ൽ സി​ർ​കോ​ണി​യം ചേ​ർ​ത്തു​ള്ള മി​ശ്രി​ത​ത്തി​ന് ഫ്ലൂ​റൈ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ശു​ദ്ധ​ജ​ല​ സ്രോ​ത​സ്സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ധി​ക​ൾ നി​ല​നി​ൽ​​ക്കു​ന്ന രാ​ജ്യ​ത്തു​ട​നീ​ളം വ​ലി​യ തോ​തി​ൽ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന​താ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ത്തി​ൽ അ​മി​ത​മാ​യി ഫ്ലൂ​റൈ​ഡ് ക​ല​ർ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന വെ​ല്ലു​വി​ളി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​വി​​ട​ങ്ങ​ളി​ൽ ചെ​ല​വു കു​റ​ഞ്ഞ പ്ര​തി​വി​ധി​യാ​യി ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും.

കു​ടി​വെ​ള്ള​ത്തി​ൽ അ​മി​ത​മാ​യ അ​ള​വി​ൽ ഫ്ലൂ​റൈ​ഡ് ക​ല​രു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. പ​ല്ലി​നും എ​ല്ലി​നും കേ​ടു​പാ​ടു​ക​ൾ വ​രാം. കു​ട്ടി​ക​ളി​ലെ​ന്ന​ല്ല, മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ അ​പ​ക​ട​ക​ര​മാ​ണി​ത്. പൊ​തു​വേ വ​ലി​ച്ചെ​റി​യു​ന്ന ഒ​രു ജൈ​വ​വ​സ്തു ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​താ​ണ് ച​ക്ക​ത്തൊ​ലി മ​രു​ന്നി​ലെ ഏ​റ്റ​വും വ​ലി​യ ശു​ഭ​വാ​ർ​ത്ത. ച​ക്ക​ത്തൊ​ലി​യി​ൽ​നി​ന്നു​ള്ള ക​രി സി​ർ​കോ​ണി​യ​വു​മാ​യി ചേ​ർ​ത്തു​ണ്ടാ​ക്കി​യ വ​സ്തു ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ജ​ല​ത്തി​ലെ ഫ്ലൂ​റൈ​ഡി​ന്റെ 90 ശ​ത​മാ​ന​വും നീ​ങ്ങി​യ​താ​യി ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളി​ൽ തെ​ളി​ഞ്ഞെ​ന്ന് റൂ​ർ​ക്ക​ല എ​ൻ.​ഐ.​ടി പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പ് പ​റ​യു​ന്നു.

റി​വേ​ഴ്സ് ഓ​സ്മോ​സി​സ് പോ​ലെ നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​ക​ളി​ൽ വ​ൻ​തോ​തി​ൽ കു​ടി​വെ​ള്ളം ന​ഷ്ട​മാ​കു​ന്നു​വെ​ന്ന പ്ര​ശ്ന​ങ്ങ​ളു​ണ്ട്. കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം പോ​ലു​ള്ള ഉ​പ​കാ​ര​പ്ര​ദ​മാ​യ വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് വേ​റെ. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. 

Tags:    
News Summary - NIT Rourkela Students Secure Patent for Jackfruit Peel Innovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.