ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസിലെ
പ്ലസ് വണ്‍ വിദ്യാര്‍ഥികളായ എസ്. അഗ്നിവേഷും എം.അഭിജിത്തും ആഗ്രോ ടില്ലറുമായി
കൊച്ചി: കൃഷി ഭൂമിയിലെ കള പറിക്കാനും, മണ്ണ് കിളക്കാനും ഇനി ആളെ തപ്പി നടേക്കണ്ട. ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ എസ്. അഗ്നിവേഷും എം.അഭിജിത്തും ഇതിനായി ആഗ്രോ ടില്ലറാണ് വികസിപ്പിച്ചിരിക്കുന്നത്. ടില്ലറില്‍ മൂന്നു സംവിധാനങ്ങളാണ് ഇതിനുള്ളത്. മണ്ണുകുഴിക്കാനും, പുല്ല് വെട്ടാനും, മണ്ണ് കിളക്കാനും ഇതിലൂടെ സാധിക്കും. ഏറ്റവും കുറഞ്ഞ ചെലവില്‍ ആര്‍ക്കും നിര്‍മിച്ചെടുക്കാമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ആറായിരം രൂപക്ക് ഇത് നിര്മിച്ചെടുക്കാം. മണ്ണ് കിളക്കാന്‍ 58 സി.സിയുള്ള ടു സ്ട്രോക്ക് പെട്രോള്‍ എന്‍ജിനും, പുല്ല് വെട്ടാനും, മണ്ണ് കുഴിക്കാനും ഇലക്ട്രിക് മോട്ടോറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ സൈക്കിളും നിർമാണത്തിന് ആവശ്യമായി വന്നു. 775 മോട്ടോര്‍, ബൈക്കിന്റെ സെല്‍ഫ് മോട്ടോര്‍, പഴയ കട്ടറിന്റെ എന്ജിന് എന്നിവ ഉപയോഗിച്ച് ഒരാഴ്ചകൊണ്ടാണ് നിര്‍മിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.