കേരള കർഷകൻ കാർഷിക മാസിക ഇംഗ്ലീഷ് പതിപ്പ് ഓൺലൈനിൽ

തൃശൂർ: മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള കാർഷിക മാസികയും കൃഷിവകുപ്പിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണവുമായ കേരള കർഷകൻ കാർഷിക മാസികയുടെ പുതിയ സംരംഭമായ ഇംഗ്ലീഷ് ഇ-മാസിക പതിപ്പ് ഓൺലൈനിൽ. ഇംഗ്ലീഷ് പതിപ്പ് സൗജന്യമായി കൃഷിക്കാർക്ക് ലഭ്യമാകും.

നൂതന കാർഷിക ഗവേഷണ ഫലങ്ങൾ, പുത്തൻ സാങ്കേതിക വിദ്യകൾ, മറ്റ് കൃഷി അറിവുകൾ എന്നിവ കർഷകർക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.

100 ദിവസങ്ങൾ 100 പദ്ധതികളുടെ ഭാഗമായാണ് കേരള കർഷകൻ ഇംഗ്ലീഷ് ഇ-മാസിക പതിപ്പ് പുറത്തിറക്കിയത്. www.fibkerala.gov.in എന്ന വെബ്സൈറ്റിൽ മാസിക ലഭ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.