പ്രതീകാത്മക ചിത്രം

വിള ഇൻഷുറൻസ് നഷ്ടപരിഹാരം കാത്ത് 18000 കർഷകർ

തൊ​ടു​പു​ഴ: വി​ള​നാ​ശ​ത്തി​ൽ ന​ഷ്ട പ​രി​ഹാ​രം കാ​ത്തി​രി​ക്കു​ന്ന​ത് 18,619 ക​ർ​ഷ​ക​ർ. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് മു​ഖേ​ന​യു​ള​ള വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക​രാ​ണ് ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി ന​ഷ്ട പ​രി​ഹാ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. 2024-25 വ​ർ​ഷം ക്ലെ​യി​മി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ 9029 ക​ർ​ഷ​ക​രും 2025-26 വ​ർ​ഷ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ 9590 ക​ർ​ഷ​ക​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കൃ​ഷി വ​കു​പ്പി​ന്റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 58,952 ക​ർ​ഷ​ക​രാ​ണ് വി​ള ഇ​ൻ​ഷു​റ​ൻ​സി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തി​ൽ 40,333 പേ​രു​ടെ ക്ലെ​യിം അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി​യി​ട്ടു​ണ്ട്. 2024-25 വ​ർ​ഷം അ​പേ​ക്ഷ ന​ൽ​കി​യ 14,398 ക​ർ​ഷ​ക​രി​ൽ 5369 പേ​ർ​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. 2025-26 വ​ർ​ഷം അ​പേ​ക്ഷ ന​ൽ​കി​യ 9590 പേ​രി​ൽ ഇ​ത് വ​രെ ആ​ർ​ക്കും ക്ലെ​യിം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വ​ര​ൾ​ച്ച, വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, ഭൂ​മി​കു​ല​ക്കം, ക​ട​ലാ​ക്ര​മ​ണം, ചു​ഴ​ലി​ക്കാ​റ്റ്, കൊ​ടു​ങ്കാ​റ്റ്, ഇ​ടി​മി​ന്ന​ൽ, കാ​ട്ടു​തീ, വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം എ​ന്നീ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന വി​ള നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ൻ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ പ​രി​ശോ​ധി​ച്ച് ഒ​രു​മാ​സ​ത്തി​ന​കം അ​ർ​ഹ​മാ​യ തു​ക ബ​ഡ്ജ​റ്റ് വി​ഹി​ത ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ക്ര​മാ​നു​സ​ര​ണം അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ വി​ശ​ദീ​ക​ര​ണ​മെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് വി​ല്ല​നാ​യ​തെ​ന്നാ​ണ് സൂ​ച​ന.

തെ​ങ്ങ്, ക​മു​ക്, റ​ബ്ബ​ർ, ക​ശു​മാ​വ്, വാ​ഴ, മ​ര​ച്ചീ​നി , കൈ​ത​ച്ച​ക്ക, കു​രു​മു​ള​ക്, ഏ​ലം, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കാ​പ്പി , തേ​യി​ല, കൊ ​ക്കോ, നി​ല​ക്ക​ട​ല, എ​ള്ള്, പ​ച്ച​ക്ക​റി, ജാ​തി, ഗ്രാ​മ്പൂ, വെ​റ്റി​ല, പ​യ​റു വ​ർ​ഗ്ഗ​ങ്ങ​ൾ, കി​ഴ​ങ്ങു വ​ർ​ഗ​ങ്ങ​ൾ, ക​രി​മ്പ്, പു​ക​യി​ല, നെ​ല്ല്, മാ​വ്, ചെ​റു​ധാ​ന്യ​ങ്ങ​ൾ എ​ന്നീ വി​ള​ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​വു​ന്ന​തി​നാ​ൽ ഓ​രോ വ​ർ​ഷ​വും നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് ഇ​ൻ​ഷു​റ​ൻ​സി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക്ലെ​യിം ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ക​യാ​ണ്.

Tags:    
News Summary - 18,000 farmers awaiting crop insurance compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.