മഴ ശക്തം; റബർ കർഷകർ പ്രതിസന്ധിയിൽ

ഓയൂർ: മഴ ശക്​തമായതോടെ റബർ കർഷകർ പ്രതിസന്ധിയിൽ. വർഷങ്ങൾക്ക് ശേഷം റബർ ഷീറ്റിന് 170ഓളം രൂപ വിപണി വിലയുള്ള സമയത്താണ് മഴ കർഷർക്ക് വില്ലനായി മാറിയത്.

രാത്രിയും രാവിലെയും മഴ കനക്കുന്നതിനാൽ കർഷകർക്ക് റബർ വെട്ടി പാൽ ശേഖരിക്കാൻ സാധിക്കാതെയായി. അന്യസംസ്ഥാനത്തെയും നാട്ടിലെയും ടാപ്പിങ് തൊഴിലാളികൾ വാടക വീടുകളിൽ താമസിച്ചാണ് ജോലി ചെയ്തുകൊണ്ടിരുന്നത്.

എന്നാൽ, മഴ മൂലം ടാപ്പിങ് മേഖല പ്രതിസന്ധിയിലായതോടെ വരുമാനം നിലച്ച അവസ്ഥയിലാണ്. മഴയെ പ്രതിരോധിക്കാൻ റബർ മരത്തിൽ ഇടുന്ന പ്ലാസ്റ്റിക്​ കവറുകൾ തുടർച്ചയായ നനവ് മൂലം പ്രയോജനം ചെയ്യുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

ചെറിയ ചാറ്റൽ മഴയിൽനിന്ന് മാത്രമാണ് ഈ പ്ലാസ്റ്റിക്​ കവർ ഉപയോഗിച്ച് ടാപ്പിങ് നടത്താൻ സാധിക്കുന്നത്. കൂടുതൽ റബർ മരങ്ങളുള്ളവർക്ക് മഴയിൽ ചുവട്ടിലെ പുല്ലുകൾ വളർന്ന് വലുതാകുന്നതും ബുദ്ധിമുട്ടാകുന്നു.

റബർ പുരയിടത്തിലെ കാട് തെളിയിക്കാൻ കൂലിക്ക് ആളെ വെക്കു​േമ്പാൾ വലിയ തോതിൽ പണം ചെലവഴിക്കേണ്ടിവരുന്നു. രണ്ടാഴ്ച കൂടു​േമ്പാൾ ഒന്നോ രണ്ടോ തവണയാണ് ടാപ്പിങ്​ നടക്കുന്നത്.

ഇത് കർഷകർക്ക് വലിയ ധനനഷ്​ടത്തിന് ഇടയാക്കുന്നു. മാത്രമല്ല, ലഭിച്ച റബർ ഷീറ്റുകളാകട്ടെ ഉണക്കാൻ മതിയായ വെയിൽ കിട്ടാത്ത അവസ്ഥയിലുമാണ്. ഇനിയും മഴ തുടർന്നാൽ ടാപ്പിങ് പൂർണമായും നിർത്തിവെക്കേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ മഴ മൂലം മറ്റ് മേഖലയിലേക്ക് തൊഴിൽ തേടി പോകേണ്ട അവസ്ഥയിലാണ്.

Tags:    
News Summary - Heavy rain; Rubber farmers in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.