എരിവുള്ള കൃഷിക്കാര്യം

അടുക്കളക്കൃഷിയിൽ ഏറ്റവും പ്രധാനമായ ഒന്നാണ് പച്ചമുളക്. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാമുഖി, വെള്ളായണി സമൃദ്ധി, അതുല്യ തുടങ്ങിയവയാണ് പച്ചമുളകിൽ നല്ല വിളവ് നൽകുന്ന പ്രധാന ഇനങ്ങൾ. നന്നായി മണ്ണ് ഇളക്കിയതിന് ശേഷം വേണം പച്ചമുളക് വിത്തിടാൻ. നന്നായി ഉണങ്ങിയ ചാണകപ്പൊടി മണ്ണിൽ ചേർക്കുന്നത് നന്നാകും. ദിനേന വെള്ളം തളിച്ചുനൽകണം. ഒരു മാസമാകുമ്പോൾ തൈകൾ പറിച്ച് മാറ്റിനടാം. നിലമോ ഗ്രോബാഗോ ചട്ടിയോ നടാനായി തിരഞ്ഞെടുക്കാം. മാറ്റിനട്ടശേഷം മൂന്നുനാലു ദിവസം വെയിൽ നേരിട്ട് ചെടിയിലേക്ക് എത്താതെ ശ്രദ്ധിക്കണം. ചെടിച്ചട്ടിയും മറ്റുമാണെങ്കിൽ തണലത്തുവെച്ചാൽ മതിയാകും. പത്തുദിവസത്തിനുശേഷം വളം നൽകാം. കാലിവളം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിക്കാം. കടലപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് നൽകുന്നതും ചാണകവെള്ളം തളിക്കുന്നതും നല്ല വിളവ് നൽകാൻ സഹായിക്കും.

തൈചീയലാണ് പച്ചമുളകിന് കാണുന്ന പ്രധാന രോഗങ്ങളിലൊന്ന്. തൈകൾ പെട്ടെന്ന് അഴുകി നശിക്കുന്നതാണ് ലക്ഷണം. ഒരു ശതമാനം ബോർഡോ മിശ്രിതം ആഴ്ചയിൽ ഒരിക്കൽ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുനൽകുകയും ഇലകളിൽ തളിക്കുകയും ചെയ്യാം. കൂടാതെ മുൻകരുതലായി സൂഡോമോ​ണാസ് ലായനി 20 ഗ്രാം/ലിറ്റർ വെള്ളം എന്ന അളവിൽ ആഴ്ചയിൽ ഒരിക്കൽ ചുവട്ടിൽ ഒഴിക്കുകയും ഇലകളിൽ തളിക്കുകയും ചെയ്യാം.

Tags:    
News Summary - Green Chilli Farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.