പെരുന്തുരുത്ത് വടക്കേകരി പാടത്ത് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗ രീതിയുടെ പ്രദർശന ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.ടി. റെജി ഉദ്ഘാടനം ചെയ്യുന്നു

പെരുന്തുരുത്ത് വടക്കേകരിയിലും ഡ്രോൺ എത്തി; ഇനി വളപ്രയോഗം ഹൈടെക്

മുഹമ്മ: ശാസ്ത്രീയവും നൂതനവുമായ കൃഷി രീതികളുടെ ഭാഗമായി മുഹമ്മ പെരുന്തുരുത്ത് വടക്കേകരി പാടത്തും ഡ്രോൺ എത്തി. തൃശ്ശൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സമ്പൂർണ പോഷക മിശ്രിതം നെൽച്ചെടിയുടെ ഇലകളിൽ തളിക്കുന്നതിൻറെ പ്രദർശന പരിപാടിയുമായാണ് മുഹമ്മ പെരുന്തുരുത്ത് വടക്കേ കരി പാടത്ത് ഡ്രോൺ എത്തിയത്.

ബോറോൺ, മാംഗനീസ്, കോപ്പർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, മോളിബ്ഡിനം എന്നീ സൂക്ഷ്മ മൂലക സംയുക്തമാണ് ഡ്രോൺ ഉപോഗിച്ച് തളിക്കുന്നത്. നെൽചെടിയുടെ ചുവട്ടിൽ വളം പ്രയോഗിക്കുന്നതിനെക്കാൾ ഫലപ്രദവും ലാഭകരവുമാണ് ഈ രീതി. ഒരു ഏക്കറിന് 10 ലിറ്റർ മതിയാകും. 15 മിനിറ്റുകൊണ്ട് പ്രയോഗിക്കാനുമാകും. ആലപ്പുഴ ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.ടി. റെജി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം. ചന്ദ്ര അധ്യക്ഷത വഹിച്ചു. മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. കെ. സജിനനാഥ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസർ പി.എം. കൃഷ്ണ, കൃഷി അസിസ്റ്റന്റ് കെ. സന്തോഷ്, ബ്ളോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ് എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി വിനീത താരേഴത്ത് സ്വാഗതവും രാമൻ നായർ നന്ദിയും പറഞ്ഞു.


Tags:    
News Summary - Agricultural Drone testing successful in Muhamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.