പഴങ്ങളിൽ ഇന്ന് സുലഭമായി കൊണ്ടിരിക്കുന്ന ഒരിനമാണ് ഡ്രാഗൺ ഫ്രൂട്ട്. വിപണികളിലാണെങ്കിലും വീട്ടുവളപ്പിലാണെങ്കിലും ഡ്രാഗൺ തന്നെയാണ് ഇന്ന് താരം. അസാധാരണ രീതിയിലുള്ള ചെടി വളർത്താൻ ഇന്ന് പലരും മുന്നിട്ടുവരാരുണ്ട്. മറ്റു പഴവർഗങ്ങൾ നട്ടുപിടിപ്പിക്കുന്നതിലും വളർത്തുന്നതിലും ഡ്രാഗൺ ഫ്രൂട്ടിനെ വ്യത്യസ്തനാക്കുന്നത് അതിന്റെ വ്യത്യസ്തമായ പരാഗണരീതിയാണ്. എന്നാൽ പലർക്കും ഇത് പരിപാലിക്കേണ്ട രീതി എങ്ങനെയാണെന്നോ എങ്ങനെ പരാഗണം ചെയ്യണമെന്നോ അറിയില്ല. മികച്ച ഡ്രാഗൺ വിള ലഭിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം.
ശരിയായി പരിപാലിച്ചാൽ ഏത് പഴവും ഏത് കാലത്തും അനുയോജ്യമായ രീതിയിൽ കായ്ക്കും. വേനലിൽ നനച്ചു നന്നായി പരിപാലിച്ചാൽ അടുത്ത സീസണിൽതന്നെ കായ്ക്കാം. എന്നാൽ, ഡ്രാഗൺചെടി നടാന്‍ ഏറ്റവും നല്ല സമയം ഒക്ടോബർ– നവംബർ മാസങ്ങളാണ്. പൂവിടലും വിളവെടുപ്പും പൂർത്തിയാകുന്ന ഇക്കാലത്ത് പ്രൂണിങ് നടത്തുമ്പോൾ മുറിച്ചു മാറ്റുന്ന തണ്ടുകൾ നട്ടാൽ മതി. മണ്ണിൽ വേണ്ടത്ര ഈർപ്പമുണ്ടെങ്കിൽ മറ്റു മാസങ്ങളിലും നടാമെന്നത് ഇതിന്റെ പ്രത്യേകതയാണ്. എന്നാൽ ശക്തമായ മഴക്കാലത്ത് നടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
പൂവിടുന്നത് പൊതുവെ സീസണനുസരിച്ചാണ്. സാധാരണഗതിയിൽ മേയ് മുതൽ നവംബർ വരെയാണ് പൂവിടൽ സമയം. ഉപയോഗിക്കുന്ന നടീൽവസ്തുവിന്റെ വലുപ്പവും പ്രായവും അനുസരിച്ച് ചിലപ്പോൾ പൂവിടല്‍ സമയത്തിനും വ്യത്യാസം ഉണ്ടാകാറുണ്ട്. നല്ല മൂപ്പെത്തിയ തണ്ടുകൾ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ചതും രണ്ടടി വളർന്നതുമായ തൈകൾ നടുമ്പോൾ 6–8 മാസത്തിനുള്ളിൽ പൂവിടാറുണ്ട്. പൂ വിരിഞ്ഞാൽ സാധാരണ 30–35 ദിവസത്തിനകമാണ് വിളവെടുക്കാൻ സാധിക്കുക.
മണ്ണ് നന്നായി കിളച്ചു ജൈവവളം ചേര്‍ത്ത് ഒരുക്കാം. ചാണകപ്പൊടിയും കോഴിക്കാരവുമാണ് ഇതിന്റെ പ്രധാന ജൈവവളം. മണ്ണൊരുക്കിയതിനുശേഷം 60 സെ. മീ നീളം, വീതി, താഴ്ച എന്ന അളവില്‍ കുഴിയെടുക്കണം, ശേഷം മേല്‍മണ്ണും തയാറാക്കി വെച്ചിരിക്കുന്ന വളവും നന്നായി ഇളക്കി ചേര്‍ത്ത് കുഴി നിറക്കുകയാണ് വേണ്ടത്. കുഴികള്‍ തമ്മില്‍ ഏഴ് അടിയും വരികള്‍ തമ്മില്‍ ഒമ്പത് അടിയും വ്യത്യസമുണ്ടായിരിക്കണം.
ചെടി വളര്‍ന്നു തുടങ്ങിയാല്‍ പടര്‍ന്നു കയറാനായി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കണം. തുടര്‍ന്ന് ഓരോ തൂണുകള്‍ക്കും മുകളിലായി ക്രോസ്സ് ബാറിലോ ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ സ്ഥാപിക്കണം. തൂണിനു മുകള്‍ഭാഗം വരെ വളര്‍ന്നെത്തിയ ചെടികള്‍ ഈ ടയറുകള്‍ക്കുള്ളിലൂടെ വളര്‍ന്ന് വരത്തക്കവിധം ഇതിനുള്ളിലൂടെ ബന്ധിപ്പിച്ചുനിർത്തണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴേക്ക് തൂങ്ങുന്ന വിധത്തിലായിരിക്കണം ചെടി വളർന്നുവരേണ്ടത്. ആ രീതിയിലാണ് ഡ്രാഗൺ ചെടി വളർത്തേണ്ടത്.
മികച്ച വിളവ് ലഭിക്കുന്നതിന് ഡ്രാഗൺ ഫ്രൂട്ടിൽ കൈകൊണ്ടുള്ള പരാഗണം വളരെ പ്രധാനമാണ്. പുഷ്പങ്ങൾ വിരിയുമ്പോൾ ആൺഭാഗമായ കേസരത്തിൽനിന്നുള്ള പൂമ്പൊടി ശേഖരിച്ച്, പെൺഭാഗമായ സ്റ്റിഗ്മയിലേക്ക് മാറ്റുന്ന രീതിണ് കൈകൊണ്ടുള്ള പരാഗണം. ഡ്രാഗൺ ഫ്രൂട്ട് പൂക്കൾ രാത്രിയിലാണ് വിരിയുന്നത്. അതിനാൽ ഈ പ്രക്രിയ കൃത്യമായ സമയത്ത് ചെയ്യേണ്ടതുണ്ട്. പരാഗണരീതിയുടെ ഘട്ടംഘട്ടമായുള്ള വിശകലനം താഴെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.