സീ​സ​ണി​ലും നേ​ട്ട​മി​ല്ലാ​തെ റ​മ്പൂ​ട്ടാ​ൻ ക​ർ​ഷ​ക​ർ

തൊ​ടു​പു​ഴ: റ​മ്പൂ​ട്ടാ​ൻ വി​ള​വെ​ടു​പ്പ് കാ​ല​മാ​ണെ​ങ്കി​ലും സീ​സ​ണി​ൽ നേ​ട്ട​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ്ര​തീ​ക്ഷി​ച്ച വി​ല​യി​ല്ലാ​ത്ത​താ​ണ് ഇ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. സാ​ധാ​ര​ണ ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യു​ള്ള മാ​സ​ങ്ങ​ളാ​ണ് റ​മ്പൂ​ട്ടാ​ൻ സീ​സ​ൺ. എ​ന്നാ​ൽ ഇ​ത്ത​വ​ണ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​തോ​ടെ വി​പ​ണി​യി​ൽ 150 രൂ​പ​യ്ക്കാ​ണ് റ​മ്പൂ​ട്ടാ​ൻ വി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഉ​ൽ​പാ​ദ​ന ചെ​ല​വ് നോ​ക്കു​മ്പോ​ൾ ചു​രു​ങ്ങി​യ​ത് 180 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ന​ഷ്ട​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. സീ​സ​ൺ തു​ട​ക്ക​ത്തി​ൽ വി​ല 200-300 നി​ന്നി​രു​ന്ന റ​മ്പൂ​ട്ടാ​നാ​ണ് സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ കു​ത്ത​നെ വി​ല​യി​ടി​ഞ്ഞ​ത്.

വി​ള​വെ​ടു​പ്പ് സീ​സ​ണി​ൽ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ​ഴ​ത്തി​നെ​തി​രെ ബോ​ധ​പൂ​ർ​വ്വം പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​താ​യും ക​ച്ച​വ​ട​ക്കാ​ർ​ക്കി​ട​യി​ൽ പ​രാ​തി​യു​ണ്ട്. ഇ​ത് വി​ല ഇ​ടി​യാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​ണ്. പ്ര​ത്യേ​കി​ച്ചും ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലു​ള്ള മ​ല​ബാ​ർ മേ​ഖ​ല​യി​ൽ വ​ലി​യ​രീ​തി​യി​ൽ ഇ​ത്ത​രം കു​പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ട്. ഇ​ത് ക​ച്ച​വ​ട​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നേ​ര​ത്തെ നി​പ വ്യാ​പ​ന​മു​ണ്ടാ​യ​പ്പോ​ൾ റ​മ്പൂ​ട്ടാ​ൻ ക​ഴി​ച്ച​തു​മൂ​ല​മെ​ന്ന പ്ര​ചാ​ര​ണം ക​ർ​ഷ​ക​രെ​യും ക​ച്ച​വ​ട​ക്കാ​രെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളു​മെ​ല്ലാം ക​ഴി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം​പ്ര​ചാ​ര​ണ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ച്ചി​രു​ന്നു. പി​ന്നീ​ട് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക​യ​ക​ന്ന​ത്.

റ​മ്പൂ​ട്ടാ​ൻ കൃ​ഷി വ്യാ​പ​ക​മാ​യി ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ച​തും വി​ല​യി​ടി​വി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണ്. സീ​സ​ൺ ക​ച്ച​വ​ട​ത്തി​ൽ വി​ല​കു​റ​ഞ്ഞ​ത് ക​ർ​ഷ​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഉ​ൽ​പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി വ​രു​മാ​ന​മി​ല്ലാ​ത്താ​ണ് പ്ര​തി​സ​ന്ധി. വ​ല​യി​ട്ട് സം​ര​ക്ഷി​ക്കു​ന്ന​തി​ന് കി​ലോ​യ്ക്ക് 110 -120 രൂ​പ​യോ​ള​മാ​കും. ചാ​ണ​കം, എ​ല്ലു​പൊ​ടി അ​ട​ക്ക​മു​ള്ള ജൈ​വ​വ​ള​ങ്ങ​ൾ ഇ​ട്ടാ​ണ് കൃ​ഷി​പ​രി​പാ​ലി​ക്കേ​ണ്ട​ത്. ഇ​തി​നും ന​ല്ല​വി​ല ന​ൽ​ക​ണം. വ​ല​യി​ടു​ന്ന​തി​ന് നെ​റ്റു​വി​ല കി​ലോ​യ്ക്ക് 160 രൂ​പ​യാ​ണ്. ഇ​തി​ന്റെ പ​ണി​ക്കൂ​ലി വേ​റെ​യും ന​ൽ​ക​ണം. വ​ർ​ഷ​ത്തി​ൽ ഒ​രു​ത​വ​ണ​മാ​ത്ര​മാ​ണ് വി​ള​വെ​ടു​പ്പ് സീ​സ​ൺ എ​ന്ന​തി​നാ​ൽ ഈ ​സ​മ​യ​ത്തു​ള്ള വി​ല​യി​ടി​വാ​ണ് പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്. 

Tags:    
News Summary - rambutan price fallen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.