തക്കാളിച്ചെടി വേഗത്തിൽ കായ്ക്കാൻ വിനാഗിരി ലായനി

കേരളത്തില്‍ വിളയിച്ചെടുക്കാൻ അൽപം ബുദ്ധിമുട്ടുള്ള കായ്കറിയാണ് തക്കാളി. നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ നമ്മുടെ നാട്ടില്‍ തക്കാളി കായ്ക്കൂ. തൈ നട്ട് തക്കാളി വിളയിച്ചെടുക്കാന്‍ ധാരാളം സമയമെടുക്കും. തക്കാളിച്ചെടി വേഗത്തിൽ കായ് പിടിക്കാനും പൂക്കാനും വിനാഗരി നല്ല മരുന്നാണ്.


പൂക്കളും കായ്കളും കരുത്തോടെ വളരാന്‍ വിനാഗിരി ലായനി സഹായിക്കുന്നു. പച്ചമുളക്, വഴുതനങ്ങ പോലുള്ള പച്ചക്കറികൾക്കും മെച്ചപ്പെട്ട വിളവ് ലഭിക്കണമെങ്കിൽ വിനാഗിരി ലായനി പ്രയോഗം നടത്താവുന്നതാണ്.

വിനാഗിരിയുടെ അളവ് അധികമായാൽ തൈകള്‍ നശിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വിനാഗിരി ലായനി ഉണ്ടാക്കുമ്പോഴും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അര ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ എന്ന കണക്കിലാണ് വിനാഗിരി ചേര്‍ക്കേണ്ടത്. ഗ്രോബാഗിലെ മണ്ണിളക്കി ചെടിക്ക് ചുറ്റും വിനാഗിരി വെള്ളം ഒഴിച്ചു കൊടുക്കുകയാണ് വേണ്ടത്.



വിനാഗിരി ലായനി നൽകിയതിന് ശേഷം തക്കാളിക്ക് മറ്റ് വളങ്ങൾ നൽകുന്നതാണ് മികച്ച ഫലം തരുന്നത്. വിനാഗിരിയോടൊപ്പം ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, ചകിരിച്ചോറ് കമ്പോസ്റ്റ് തുടങ്ങിയ സാധാരണ വളപ്രയോഗവും നടത്തണം. 

Tags:    
News Summary - Vinegar solution to make the tomato plant ripen faster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.