കൃഷിയിടങ്ങളിൽ നടാനായി പുതിയ ചെടികളോ മറ്റോ കിട്ടുമ്പോൾ കറ്റാർവാഴ ജെല്ലിൽ കുതിർത്തി വെച്ചശേഷം നട്ടാൽ നല്ലതാണ്. കറ്റാർവാഴയുടെ ജെല്ല് റൂട്ടിംഗ് ഹോർമോണായി പ്രവർത്തിക്കും. അതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ചെടികളുടെ കമ്പുകളിൽ വേരുപിടിപ്പിക്കാനും ഇതുവഴി എളുപ്പത്തിൽ സാധിക്കും.
ഹോർമോൺ തയാറാക്കാനായി കറ്റാർവാഴയുടെ രണ്ട് പോളകളിൽനിന്നുള്ള ജെല്ല് ഒരു ഗ്ലാസിൽ ശേഖരിക്കണം. ജെല്ല് ശേഖരിക്കുന്നതിനായി പോളകൾ ചെടിയിൽ നിന്നും മുറിച്ചെടുത്ത് അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ ഒരു പേപ്പറിലോ മറ്റെവിടെയെങ്കിലും ചെരിച്ചുവച്ച് സ്വർണ്ണ നിറത്തോടുകൂടിയുള്ള കറ അതിനകത്ത് നിന്ന് പുറത്തു കളയണം. ഈ കറ വസ്ത്രത്തിലാകാതെ സൂക്ഷിക്കണം. കറ പോയതിനു ശേഷം മാത്രം ജെല്ല് വേർതിരിക്കുക. തുടർന്ന് ജെല്ല് വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. ശേഷം മൂന്നു ലിറ്റർ വെള്ളത്തിൽ ഇത് മിക്സ് ചെയ്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യാം.
ചെടികൾ നടുന്നതിന് മുമ്പ് അരമണിക്കൂർ ഈ ജെല്ലിൽ മുക്കിവെക്കാം. തൈകൾ മാറ്റി നട്ടശേഷം ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കുന്നതിന് വേണ്ടി സ്ട്രെസ് ഗാർഡ് എന്ന രൂപത്തിൽ ഉപയോഗിക്കാനും വിത്ത് മുളപ്പിച്ച് എടുക്കുന്ന സമയത്ത് തൈകൾക്ക് നന്നായി കരുത്ത് ലഭിക്കാൻ വേണ്ടിയും ഇത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.