തക്കാളിത്തൈകൾ ഇങ്ങനെ നട്ടു നോക്കൂ; വിളവെടുത്ത് മടുക്കും

എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി. അടുക്കളത്തോട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത ഇനമാണിത്. ചെടിച്ചട്ടികളില്‍, ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ നല്ലത്.

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. അതേസമയം, കീടങ്ങളുടെ ആക്രമണം വ്യാപകമായുള്ള കൃഷി കൂടിയാണ് തക്കാളി.

വിത്തുകള്‍ പാകുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യമുള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുമ്പും സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞ്, അടിവളമായി ഉണങ്ങിയ ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്കിലോ ഗ്രോ ബാഗിലോ ആണെങ്കില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

 

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ്, പഞ്ചഗവ്യം, ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇടവിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ ഒടിഞ്ഞുപോകാതിരിക്കാൻ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.

രാസവളത്തോട് വളരെ നന്നായി പ്രതികരിക്കുന്ന കുടുംബക്കാരിയായതുകൊണ്ടുതന്നെ തക്കാളിക്ക് വളംചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. മടലുകത്തിച്ച ചാരം തക്കാളിക്ക് കൊടുക്കരുത്. രണ്ടാഴ്ചയിലൊരിക്കല്‍ പൊട്ടാഷ് 20 ഗ്രാം തടത്തിലും സൂക്ഷ്മമൂലക മിശ്രിതം മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുന്നതും ഉത്പാദനം കൂട്ടും.

Tags:    
News Summary - tips for growing tomatoes agri news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.