പശുക്കളുടെ പാൽ ഉത്പാദനം കൂട്ടാൻ മുരിങ്ങയില

പോഷക ഗുണമുള്ള മുരിങ്ങയില പശുക്കൾക്ക്നൽകിയാൽ ഉണ്ടാകുന്ന ഗുണ ഫലങ്ങൾ അനവധിയാണ്. പാലുൽപാദനം വർധിപ്പിക്കുന്നതിനായി ധാരാളം ക്ഷീരകർഷകർ നമ്മുടെ നാട്ടിൽ പശുക്കൾക്ക് മുരിങ്ങയില നൽകിവരുന്നു.

കാലിത്തീറ്റക്ക് ബദലായി മുരിങ്ങയില നൽകാറുണ്ട്. ഇതിന് ഇതിൽ സമ്പുഷ്ടമായ മാംസ്യവും കാൽസ്യവും അടങ്ങിയിരിക്കുന്നു എന്നതാണ്. 20 ശതമാനം മാംസ്യവും1.48 ശതമാനം കാൽസ്യവും ഇതിലുണ്ട്. ഇതുകൂടാതെ സിങ്ക്, ഇരുമ്പ്, മാഗ്നനീസ്, കോപ്പർ,പൊട്ടാസ്യം,സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു.പശുക്കളുടെ പാൽ ഉത്പാദനം കൂട്ടാൻ മുരിങ്ങയില

16 ശതമാനത്തിലേറെ നാരുകളും 4 ശതമാനത്തോളം കൊഴുപ്പും മുരിങ്ങയിൽ ഉണ്ട്. മുരിങ്ങയില മാത്രമല്ല അതിൻറെ തണ്ടും പശുക്കൾക്ക് ഏറെ പ്രിയമാണ്. മുരിങ്ങയിലയും ഇളം തണ്ടുകളും പശുക്കൾക്ക് നൽകുന്നതോടെ പാലുല്പാദനം ഇരട്ടിയാകും എന്നകാര്യം ഉറപ്പാണ്. കൂടാതെ പാലിന് കൊഴുപ്പ് വർധിക്കുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.