പത്ത് വർഷമൊന്നും വേണ്ട കായ്ക്കാൻ; മാങ്കോസ്റ്റീൻ നാലുവർഷം കൊണ്ട് പൂവിടും, ഇങ്ങനെ ചെയ്താൽ....

പഴങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഫലമാണ് മാങ്കോസ്റ്റീൻ. ക്ഷമയും പ്രത്യേക പരിചരണവും ആവശ്യമുള്ളവയാണ് മാങ്കോസ്റ്റീൻ കൃഷി. മാർക്കറ്റിൽ കിലോക്ക് 400 മുതൽ 1200 രൂപ വരെ വില ലഭിക്കും. മാങ്കോസ്റ്റീൻ കായ്ഫലം നൽകാൻ 10 വർഷമെങ്കിലും എടുക്കുമെന്ന് കർഷകർ പറയാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ നട്ടാൽ 4 വർഷം കൊണ്ട് തന്നെ ഇവ പൂവിടും.

നടാം, ഇങ്ങനെ...

ചെടികൾ ആദ്യമേ നേരിട്ട് മണ്ണിൽ നടുന്നതിന് പകരം അല്പം വളർച്ച എത്തുന്നത് വരെ ചെടി ചട്ടിയിൽ തന്നെ വളർത്തണം. ശേഷം മാത്രം മണ്ണിലേക്ക് മാറ്റി നടുക. നാലഞ്ചു വർഷം കൊണ്ട് ചെടികൾ കായ്ക്കാൻ തുടങ്ങും.

മാങ്കോസ്റ്റീൻ ചെടികൾ അധികം വെയിലുള്ള സ്ഥലത്ത് നടാൻ പാടില്ല. വെയിൽ കുറഞ്ഞ ചോലയുള്ള ഭാഗങ്ങളിൽ വേണം ഇവ നടാൻ.

കൃഷി രീതി

പഴുത്ത മാങ്കോസ്റ്റീൻ പഴങ്ങളിൽ നിന്ന് വിത്തുകൾ ശേഖരിച്ച് ഒരു തടത്തിൽ നടുക. മുളയ്ക്കുന്നതിന് 2 മുതൽ 8 ആഴ്ച വരെ എടുക്കാം. എന്നാൽ, വിത്ത് വഴി വളർത്തുന്ന മരങ്ങൾ കായ്ക്കാൻ കൂടുതൽ സമയമെടുത്തേക്കാം.

ഗ്രാഫ്റ്റിങ് രീതിയിൽ ഒരു മുതിർന്ന മരത്തിൽനിന്ന് ഒരു ഭാഗം എടുത്ത് (വേരോടെ വെട്ടിയെടുത്തത്) മറ്റൊരു മാതൃവൃക്ഷത്തിൽ ഘടിപ്പിക്കുന്നു. ഗ്രാഫ്റ്റിങ് ചെയ്യുന്ന മരങ്ങൾ വേഗത്തിൽ കായ്ക്കുകയും മാതൃവൃക്ഷത്തിന്‍റെ സവിശേഷതകൾ നിലനിർത്തുകയും ചെയ്യും.

തൈകൾ തമ്മിൽ 6x6 മീറ്റർ അകലം നൽകി നടാം. പൂക്കുന്ന സമയം നട്ട് 7-8 വർഷം കഴിയുമ്പോഴേക്കും മരങ്ങൾ പൂക്കാൻ തുടങ്ങും.

ശ്രദ്ധിക്കണം

മാങ്കോസ്റ്റീൻ കൃഷിക്ക് പ്രത്യേക പരിസ്ഥിതിയും ക്ഷമയും ആവശ്യമാണ്. ഇതിന് മന്ദഗതിയിലുള്ള വളർച്ചയാണ് ഉണ്ടാകുന്നത്. വിത്ത് വഴിയുള്ള പ്രചരണം കൂടാതെ ഗ്രാഫ്റ്റിങ്ങും സാധ്യമാണ്. ഇത് കായ്ക്കുന്ന കാലഘട്ടം ത്വരിതപ്പെടുത്തുന്നു.

Tags:    
News Summary - Mangosteen will bloom in four years, if you do this....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.