മഴക്കാലത്തും ചെയ്യാം വെണ്ട കൃഷി

വേനൽക്കാലത്തെപ്പോലെയോ അതിലേറെയോ മഴക്കാലത്തും പച്ചക്കറി നന്നായി കൃഷിചെയ്യാം. വെള്ളം കെട്ടിനിൽക്കാതെ നീർവാർച്ച ഉറപ്പാക്കി കൃഷി ചെയ്യണം. എല്ലാ കൃഷിക്കും സൂര്യപ്രകാശം ലഭിക്കണം.

മഴക്കാലത്ത് നന്നായി കൃഷി ചെയ്യാവുന്ന വിളയാണ് വെണ്ട. രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങളും ജൈവ പരിപാലനമുറകളും സ്വീകരിക്കാം. വെണ്ട കൃഷിയിലെ പ്രധാന വെല്ലുവിളിയായ മഞ്ഞളിപ്പ് രോഗത്തിന് കാരണമായ വെള്ളീച്ചയുടെ കുറവ് മഴക്കാലത്ത് അനുകൂല ഘടകമാണ്.


ഒരു സെൻറിലേക്ക് 30 മുതൽ 35 ഗ്രാം വരെ വിത്ത് ആവശ്യമാണ്. മഴക്കാലത്ത് വിത്ത് നേരിട്ട് പാകുന്നനേക്കാൾ നല്ലത് മുളപ്പിച്ചു നടുന്നതാണ്. മേയ് പകുതിയിൽതന്നെ വിത്തുകൾ തയാറാണെങ്കിൽ ഉപകാരപ്പെടും. കൃഷിഭവനിൽനിന്നോ മറ്റ് അംഗീകൃത സ്​ഥാപനങ്ങളിൽനിന്നോ തൈകളും വിത്തുകളും വാങ്ങാം. വാരങ്ങളിലും തടങ്ങളിലും േഗ്രാബാഗുകളിലും കൃഷി ചെയ്യാം. കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്​ഥലം നന്നായി കിളച്ചു മറിച്ച് കളകൾ മാറ്റണം.

വെള്ളം കെട്ടിനിൽക്കാതെ നോക്കണം. വാരങ്ങളിലാണ് നടുന്നതെങ്കിൽ ചെടികൾ തമ്മിൽ 45 സെൻറിമീറ്ററും വരികൾ തമ്മിൽ 60 സെൻറിമീറ്ററും അകലം വേണം. ഒരു സെൻറിൽ 150 തൈകൾ നടാം. ഒരു ഗ്രാം സ്യൂഡോമോണാസ്​ വിത്തുമായി കലർത്തി വിത്തുപരിചരണം നടത്തുന്നത് രോഗപ്രതിരോധശേഷിക്ക് നല്ലതാണ്.


ചാണകപ്പൊടി കമ്പോസ്​റ്റ്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ ചേർക്കാം. മേൽവളമായി ചാണകം നന്നായി നേർപ്പിച്ച് ചാണകപ്പാൽ ആക്കിയത്, ബയോഗ്യാസ്​ സ്ലറി 200 ഗ്രാം നാലു ലിറ്റർ വെള്ളവുമായി നന്നായി ചേർത്തതോ, വെർമി വാഷ് അല്ലെങ്കിൽ ഗോമൂത്രം എന്നിവ നാലിരട്ടി വെള്ളത്തിൽ നേർപ്പിച്ചതോ ഉപയോഗിക്കാം. കൂടാതെ, കലർപ്പില്ലാത്ത കടലപ്പിണ്ണാക്ക് 200 ഗ്രാം നാല്​ ലിറ്റർ വെള്ളത്തിൽ ഒരു പ്ലാസ്​റ്റിക് വീപ്പയിൽ കുതിർത്തുവെച്ച് അതും ഉപയോഗിക്കാം.

പ്രധാന ഇനങ്ങൾ: സുസ്​ഥിര- ഈ ഇനം മഴക്കാലത്ത് നടാൻ പറ്റിയ ഇനമാണ്. പേരുപോലെ ഏറെനാൾ വിളവെടുക്കാൻ കഴിയും. അതുപോലെ അർക്ക അനാമിക എന്ന ഇനത്തിനും ഇതേ ഗുണമുണ്ട്. 20 മുതൽ 30 സെൻറിമീറ്റർ നീളമുള്ള കായ്കളാണ്. കിരൺ എന്ന ഇനവും മഴക്കാല കൃഷിക്ക് യോജിച്ചതാണ്.

അത്യുൽപാദന ശേഷിയുള്ള മറ്റൊരു ഇനമാണ് സൽകീർത്തി. ഇതി​െൻറ കായ്കൾക്ക് ഇളം പച്ചനിറമാണ്. ചെടികൾ നട്ട് ഒന്നരമാസം ആകുമ്പോഴേക്കും വെണ്ട പൂവിടും. തുടർന്ന് മൂന്നു മാസത്തോളം വിളവെടുക്കാം. വാഴത്തോട്ടങ്ങളിൽ ഇടവിളയായും കൃഷി ചെയ്യാം. രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങ​െളടുക്കാം. ജൈവ പരിപാലനമുറകളും സ്വീകരിക്കാം.

Tags:    
News Summary - ladies finger farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.