സാധാരണ ഓർക്കിഡ് എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർകിഡിന്റെ പൂക്കളെയാണ് ഓർമവരുന്നത്. അത്രക്കു മനോഹരമാണ് അതിന്റെ പൂക്കൾ കാണാൻ. ജുവൽ ഓർക്കിഡ് ലുഡിസിയ വർഗത്തിൽപ്പെട്ട ഓർക്കിഡാണ്. ഇതിന് വർഗം മാത്രമേ ഉള്ളൂ. ഈ ഓർക്കിഡുകളും ഇലകളുടെ ഭംഗി കൊണ്ടാണ് പ്രിയങ്കരമാവുന്നത്. ടെഗർ ഓർക്കിഡ് എന്നും ഇതിനെ പറയുന്നു. പല കളറിലുള്ള ജുവൽ ഓർക്കിഡുണ്ട്. ഇതിനെ പരിപാലിക്കാൻ എളുപ്പമാണ്.
ഇലകൾ കാണാൻ വെൽവെറ്റ് പോലെ ഇരിക്കും. അതികം സൂര്യപ്രകാശം വേണ്ട. ഇളം വെയിൽ മതി. നേരിട്ടുള്ള സൂര്യപ്രകാശം അടിച്ചാൽ ഇലകൾ കരിഞ്ഞു പോകും. സാധാരണ ഓർക്കിഡുകൾ എല്ലാം ഇത്തിക്കണ്ണികൾ ആണ്. ആയതിനാൽ ഇതിന് മണ്ണ് ആവശ്യമില്ല. ഈ ഓർകിഡിന് പോട്ടിങ് മിക്സ് നല്ലതാണ്. പീറ്റ് മോസ്, തേങ്ങ കയർ, പെരിലൈറ്റ് എന്നിവയും വേണം. ഈർപ്പം എപ്പോഴും ആവശ്യമാണ്. മണ്ണ് ഒരുവിധം ഡ്രൈ ആയ ശേഷമേ വെള്ളം സ്പ്രേ ചെയ്യാവൂ. ലിക്വിഡ് ഫെർട്ടിലൈസർ ആണ് നല്ലത്. റൂട്ടിൽ സ്പ്രേ ചെയ്യാനും. ഇലകൾക്ക് സ്പ്രേ ചെയ്യാനുള്ള വളം വിപണിയിൽ ലഭ്യമാണ്. അതും ഉപയോഗിക്കാം.
ഓർക്കിഡുകൾ അതിനു ആവശ്യമുള്ളത് വേരുകളിൽ നിന്നും ഇളകളിൽ നിന്നും വലിച്ചെടുത്തോളും. ഇതിന്റെ പൂക്കളെക്കാൾ ഇലകൾക്ക് ആണ് ഭംഗി. പൂക്കൾ കാണാൻ ഇഷ്ടമുള്ളവർക്ക് സ്പൈക്ക് നിർത്തണം. പൂക്കൾ നിറം മങ്ങി തുടങ്ങുമ്പോൾ നമുക്ക് മുറിച്ചു മാറ്റാം. പൂക്കൾ ഇഷ്ടമില്ലാത്തവർ സ്പൈക്ക് വരുമ്പോൾ തന്നെ മുറിച്ചു മാറ്റാം. തുടർച്ചയായി പ്രൂണിങ് ആവശ്യമില്ല. ചീത്തയായ ഇലകൾ മാറ്റി ക്ലീൻ ആക്കി എടുക്കാം. എപ്പോഴും സ്റ്റെറിലൈസ് ചെയ്ത മൂർച്ചയുള്ള കത്തിയോ കത്രികയോ ഉപയോഗിക്കണം. ഈ ഓർക്കിഡിൽ പൂക്കൾ ഉണ്ടാവുന്നത് ഡോർമസി പിരീഡ് കഴിയുമ്പോൾ ആണ്. ഇതിന്റെ വിത്തുകൾ എടുത്തു നമുക്ക് കിളിപ്പിച്ചെടുക്കം. കൂടാതെ കട്ടിങ് എടുത്ത് വെള്ളത്തിൽ ഇട്ടു വേര് പിടിപ്പിച്ചെടുക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.