കാബേജ്, കോളിഫ്ലവർ കൃഷി ചെയ്യാൻ സമയമായി

വിറ്റാമിൻ എ, കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് കാബേജ്. കോളിഫ്ളവർ ആകട്ടെ, ആദ്യകാലങ്ങളിൽ കേരളത്തിലെ ഉന്നതസമൂഹത്തിന്റെ ആഹാരമായിരുന്നു. ഇന്ന് ഇത് സാധാരണക്കാരുടെയും പ്രത്യേകിച്ച് ഇടത്തരക്കാരുടെയും ഒരു പച്ചക്കറിയായിരിക്കുന്നു. കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യേണ്ട സമയമാണ് ഇപ്പോൾ.


കാബേജിന്റെയും കോളിഫ്ളവറിന്റെയും കൃഷി ഏകദേശം ഒരേ രീതിയിലാണ്. കടുക് പോലെയുളള വിത്ത് ഒരു സെന്റ് സ്ഥലത്തിന് 5 ഗ്രാം എന്ന തോതിൽ നഴ്സറിയിൽ പാകി 30- 40 ദിവസം പ്രായമായ തൈകൾ പറിച്ചുനടുന്നു. ജൈവരീതിയിലാണ് നഴ്സറി ഒരുക്കേണ്ടതെങ്കിൽ മിത്ര ബാക്ടീരിയ, സ്യൂഡോമോണസ് (20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ) കലക്കിയ ലായിനി തവാരണയിൽ ഒഴിച്ച് മണ്ണ് കുതിർക്കേണ്ടതാണ്. 5 ദിവസത്തിനകം വിത്ത് പാകുന്നതാണ് നല്ലത്. 5 മുതൽ 7 ദിവസം കൊണ്ട് വിത്ത് മുളക്കുന്നതാണ്.


കാബേജിലും കോളിഫ്ളവറിലും പൊതുവേ ക്യാറ്റർപില്ലർ, ഇലപ്പേൻ, ഒച്ച് എന്നിവയുടെ ആക്രമണം കണ്ടുവരുന്നുണ്ട്. രണ്ടു ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളി മിശ്രിതം ഉപയോഗിച്ച് കാറ്റർപില്ലറിനേയും ഇലപ്പേനിനെയും നിയന്തിക്കാം. ഉപ്പുപ്പൊടി വിതറി ഒച്ചിനെ തടയാവുന്നതാണ്.

Tags:    
News Summary - It's time to grow cabbage and cauliflower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.