ഫിഷ് അമിനോ ആസിഡ് തയാറാക്കാം

ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ ആസിഡ്. ചെടികൾക്ക് നല്ല വളർച്ച ലഭിക്കാൻ ഈ മത്തി ശർക്കരലായനി നല്ലതാണ്.മത്തി, നത്തോലി തുടങ്ങിയ ചെറിയ മീനുകളാണ് അമിനോ ആസിഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. മീനും ശർക്കരയും തുല്യ അളലാണ് ഇതിൽ ചേർക്കേണ്ടത്. ഉദാഹരണമായി അര കിലോ മീനിന് അരക്കിലോ ശർക്കര തന്നെ വേണം.


രണ്ടുംകൂടി ഒരു വായു കയറാത്ത പാത്രത്തിൽ അടച്ചുവെക്കുക. സൂര്യപ്രകാശം കടക്കാത്ത രീതിയിൽ ഒരുമാസത്തോളം അതായത് 30 ദിവസത്തോളം സൂക്ഷിക്കണം. ഇടക്കിടെ തുറന്നു വായു കളയുന്നത് നല്ലതാണ്. 30 ദിവസം കഴിയുമ്പോൾ ഇത് ലായനി ആയി മാറും. ഈ ലായനി അരിച്ചെടുക്കുക.


 



ലായനിയിൽ നാലിരട്ടി വെള്ളം ചേർത്ത് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ചെടികളിൽ സ്പ്രേ ചെയ്യുകയും ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യാം. വൈകുന്നേരങ്ങളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ വളരെ നല്ല ഫലം ലഭിക്കുന്നുണ്ട്. 

Tags:    
News Summary - Fish Amino Acid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.