എരിവൽപ്പം കൂടിയാലെന്താ, പച്ചമുളക് കഴിക്കുന്നതിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിൽ

ച്ചമുളകിന്‍റെ എരിവിനോട് ഇഷ്ടം അൽപ്പം കൂടുതലുള്ളവരാണ് മലയാളികൾ. നമ്മുടെ കറികളിലും മറ്റ് വിഭവങ്ങളിലുമെല്ലാം പച്ചമുളക് ധാരാളമായി ചേർക്കാറുണ്ട്. എന്നാൽ, പച്ചമുളക് എരിവ് നൽകുമെന്നതിനപ്പുറം മറ്റനവധി ഗുണഫലങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഭാരം കുറയ്ക്കുന്നത് മുതല്‍ ജലദോഷം അകറ്റുന്നത് വരെ നിരവധി ഗുണങ്ങളാണ് പച്ചമുളകിനുള്ളത്.

വിറ്റാമിനുകളുടെ കലവറയാണ് പച്ചമുളക്. അതുകൊണ്ടു തന്നെ ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങളും നിരവധിയാണ്. കലോറി ഒട്ടും അടങ്ങിയിട്ടില്ലാത്ത പച്ചമുളകില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകരമാണ്. കൂടാതെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതോടൊപ്പം ഫിറ്റ്‌നസിനെയും പച്ചമുളക് സഹായിക്കും.




 

പച്ചമുളകിലുള്ള കാപ്‌സൈൻ ജലദോഷം, സൈനസ് തുടങ്ങിയ അണുബാധകളെ തടയും. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ പച്ചമുളക് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന്‍ ഇവയിലെ സംയുക്തങ്ങള്‍ക്ക് ശേഷിയുണ്ട്. ബീറ്റാ കരോട്ടിൻ അളവ് കൂടുതൽ ആയതിനാൽ ഹൃദയത്തിനും സംരക്ഷണം നൽകും പച്ചമുളക്. ഹൃദയം നല്ല രീതിയില്‍ പണിയെടുക്കാന്‍ പച്ചമുളകിനെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഇവയില്‍ അടങ്ങിയിട്ടുള്ള കെമിക്കല്‍ സംയുക്തങ്ങള്‍ പരിക്കേല്‍ക്കുമ്പോള്‍ രക്തസ്രാവം ക്രമപ്പെടുത്താനും പ്രയോജനം ചെയ്യും. പച്ചമുളക് കഴിച്ച്‌ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ശാരീരിക പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനാല്‍ ഭാരംകുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.




 

പച്ചമുളക് കഴിക്കുമ്പോള്‍ ശരീരത്തിൽ എന്‍ഡോര്‍ഫിന്‍ എന്ന കെമിക്കല്‍ ഉത്പാദിപ്പിക്കപ്പെടും. ഇവ മനുഷ്യന്റെ മൂഡിനെ ക്രമീകരിക്കുന്ന എന്‍സൈമുകളെ പ്രചോദിപ്പിക്കുന്നതാണ്. വൈറ്റമിന്‍ എ ഏറെയുള്ളതിനാല്‍ എല്ലുകളുടെ ശക്തിക്കൊപ്പം പല്ലിന്റെ ആരോഗ്യത്തിനും ഇവ സഹായിക്കും. 

Tags:    
News Summary - benefits of green chilies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.