പാലുൽപ്പാദനത്തിന് കന്നുകാലികൾക്ക് സമീകൃതാഹാരം

ഒരു കന്നുകാലിക്ക്​ പ്രതിദിനം ആവശ്യമുള്ള പോഷകങ്ങൾ ശരിയായ അളവിൽ അടങ്ങിയ തീറ്റയോ തീറ്റ മിശ്രിതമോ ആണ്​ സമീകൃതാഹാരം.


കാലികൾക്ക്​ കൊടുക്കുന്ന തീറ്റയെ അവയുടെ ആവശ്യകത മുൻനിർത്തി രണ്ടായി തിരിക്കാം- സംരക്ഷണ റേഷനും ഉൽപാദന റേഷനും. മൃഗങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനാവശ്യമായ റേഷന്​ സംരക്ഷണ റേഷൻ എന്നു​ പറയുന്നു.തീറ്റയിൽനിന്ന്​ സംരക്ഷണാവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിവരുന്നത്​ കഴിച്ച്​ ബാക്കി ഭാഗം മാത്രമാണ്​ ഉൽപാദനാവശ്യം നിറവേറ്റാൻ മൃഗങ്ങൾക്ക്​ ലഭിക്കുന്നത്​. ഇങ്ങനെ ഉൽപാദനാവശ്യങ്ങൾക്ക്​ വേണ്ടിവരുന്ന ഭക്ഷണഭാഗത്തെയാണ്​ ഉൽപാദന റേഷൻ എന്നു​ പറയുന്നത്​.

കാലിത്തീറ്റകളെ അവയിൽ അടങ്ങിയിരിക്കുന്ന നാരി​െൻറയും മറ്റു ദ്രവ്യ ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ രണ്ടായി തരംതിരിക്കാം. സാന്ദ്രിതാഹാരം, പരുഷാഹാരം എന്നിങ്ങനെ. വിവിധ കാലിത്തീറ്റകൾ, പിണ്ണാക്കുകൾ എന്നിവ സാന്ദ്രിതാഹാരവും വൈക്കോൽ, പുല്ല്​, പയറുവർഗച്ചെടികൾ, ഫോഡർ ചെടികൾ എന്നിവ പരുഷാഹാരവുമാണ്​.


ഒരു ദിവസ​ത്തേക്ക്​ ഒരു മൃഗത്തി​െൻറ പോഷകാവശ്യങ്ങൾ നിറവേറ്റാനുതകുന്ന തീറ്റക്കോ തീറ്റ മിശ്രിതത്തിനോ അതി​െൻറ റേഷൻ എന്നു പറയുന്നു. കറവപ്പശുക്കൾക്ക്​ അവയുടെ സംരക്ഷണത്തിനും പാലുൽപാദനത്തിനും ഗർഭസ്ഥ ശിശുവി​െൻറ വളർച്ചക്കും ഉപയുക്തമായ റേഷൻ കൊടുക്കണം. ശുദ്ധജലവും എപ്പോഴും ലഭ്യമാകണം.

പരുഷാഹാരമായി പച്ചപ്പുല്ല്​, സൈലേജ്​ തുടങ്ങിയവ ഉപയോഗിക്കാം. ലവണങ്ങളും ജീവകങ്ങളും പ്രധാനമായും ലഭിക്കുന്നത്​ പുല്ലിൽനിന്നാണ്​. ഗിനിപ്പുല്ല്​, സങ്കര നേപ്പിയർ, സെറ്റേറിയ, കോംഗോ സിഗ്​നൽ തുടങ്ങിയ തീറ്റപ്പുല്ലുകളും വൻപയർ അടക്കമുള്ള പയറുവർഗച്ചെടികളും കൃഷിചെയ്​ത്​ കന്നുകാലികൾക്ക്​ ​െകാടുക്കാം. 400 കിലോ തൂക്കമുള്ള ഒരു പശുവിന്​ സംരക്ഷണ റേഷനായി ഒന്നരക്കിലോ സാന്ദ്രിതാഹാരവും 20 കിലോ പച്ചപ്പുല്ലും കൊടുക്കാം.

കറവയുള്ള പശുവാണെങ്കിൽ ഓരോ ലിറ്റർ പാലിനും 400 ഗ്രാം എന്നതോതിൽ സംരക്ഷണ റേഷന്​ പുറമേ നൽകണം. ഗർഭമുള്ളവക്ക്​ ഗർഭത്തി​െൻറ ആറുമാസം തൊട്ട്​ പ്രസവിക്കുന്നതു​ വരെ കുട്ടിയുടെ വളർച്ചക്കായി ഒരു കിലോ കാലിത്തീറ്റ കൂടുതൽ കൊടുക്കണം.

തീറ്റയിലൂടെ ആവശ്യത്തിന് പോഷകങ്ങള്‍ കിട്ടിയില്ലെങ്കില്‍ പാലുല്‍പ്പാദനം കുറയും. തീറ്റ അധികമായാല്‍ പോഷകങ്ങള്‍ വെറുതെ നഷ്ടമാകുകയും സാമ്പത്തികനഷ്ടം ഉണ്ടാകുകയും ചെയ്യും. അല്‍പ്പാഹാരവും അമിതാഹാരവും ആപത്താണ്. ഓരോ പശുവിനും ആവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവിലും അനുപാതത്തിലും ലഭിക്കുന്നവിധം തീറ്റവസ്തുക്കള്‍ ചേരുംപടി ചേര്‍ത്ത് ആവശ്യമായ അളവില്‍ മാത്രം നല്‍കണം.

സാധാരണ തീറ്റ മിശ്രിതം ഇങ്ങനെയുണ്ടാക്കാം

1. നിലക്കടലപ്പിണ്ണാക്ക്​ - 30 ശതമാനം

2. പരുത്തിക്കുരു പിണ്ണാക്ക്​ - 20 ശതമാനം

3. എള്ളിൻ പിണ്ണാക്ക്​ -10 ശതമാനം

4. കപ്പപ്പൊടി - 20 ശതമാനം

5. അരിത്തവിട്​ - 18 ശതമാനം

6. ഉപ്പ്​ -ഒരു ശതമാനം

7. മിനറൽ മിക്​സ്​ചർ - ഒരു ശതമാനം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.