വേനൽ വരികയല്ലേ, ഇങ്ങനെ കൃഷി ചെയ്ത് നോക്കൂ; പിന്നെ പച്ചക്കറി പുറത്തുനിന്ന് വാങ്ങേണ്ടിവരില്ല

ഞ്ഞുകാലം ഏതാണ്ട് കഴിയാറായി. ഇനി വേനൽക്കാലത്തിന്‍റെ വരവാണ്. വേനൽക്കാലം കൃഷിക്ക് ഗുണവും ദോഷവും ചെയ്യും. വെള്ളത്തിന്‍റെ ലഭ്യതക്കുറവ് തന്നെയാണ് പ്രധാന പ്രശ്നം. കൃത്യമായ നനവില്ലെങ്കിൽ മണ്ണാകെ വരണ്ടുണങ്ങും. ചൂട് കൂടുന്നത് കൃഷികളെ സാരമായി ബാധിക്കും.

എന്നാൽ, ചെറിയ തോതിൽ അടുക്കളത്തോട്ടമുണ്ടാക്കാൻ മികച്ച സമയമാണിത്. കുറഞ്ഞ തോതിലുള്ള കൃഷിയായതിനാൽ കൃത്യമായ പരിചരണം അടുക്കളത്തോട്ടത്തിൽ നൽകാൻ കഴിയും. വേനല്‍ക്കാലത്ത് അടുക്കളത്തോട്ടമൊരുക്കാന്‍ യോജിച്ച ഇടം വീടുകളുടെ ടെറസാണ്. നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ടെറസില്‍ പച്ചക്കറികള്‍ നല്ല വിളവ് തരും. എന്നാൽ, നല്ല ശ്രദ്ധ വേണം ടെറസിലെ കൃഷിക്ക്.

 

ടെറസിലെ കൃഷി വിജയിക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ

  • വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി പോലുള്ളവയും പന്തല്‍ വിളകളായ പാവല്‍, പടവലവും ഈ സമയത്ത് ടെറസില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. ഇവ വെയില്‍ ഏറെ ഇഷ്ടപ്പെടുന്നവയുമാണ്.
  • ജൈവവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഈ വളങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. നല്ല പോലെ നീര്‍വാര്‍ച്ച നല്‍കാന്‍ സഹായിക്കുന്നവയാണിവ. പച്ചച്ചാണകം ഈ കാലാവസ്ഥയില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
  • രാസവളങ്ങളും കീടനാശിനികളും ടെറസിലെ കൃഷിക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ കനത്ത ചൂടില്‍ ചെടികള്‍ നശിക്കാൻ കാരണമാകും. 
  • നന നിര്‍ബന്ധമാണ്, പറ്റുമെങ്കില്‍ രണ്ടു നേരം. മട്ടുപ്പാവ് കൃഷിയില്‍ നന എളുപ്പമാക്കുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. മൊബൈല്‍ വഴി പോലും നന നിയന്ത്രിക്കാം. തുള്ളി നന പോലുള്ളവ ഒരുക്കാം. അതിനാല്‍ കുറച്ചു ദിവസം വീട്ടില്‍ നിന്നു മാറിനിന്നാലും പ്രശ്‌നമില്ല.
  • പന്തല്‍ വിളകള്‍ക്ക് നിര്‍ബന്ധമായും പടര്‍ന്നു കയറാനുള്ള സൗകര്യമൊരുക്കണം. എന്നാല്‍ മാത്രമേ അവയില്‍ നിന്നും വേണ്ടത്ര വിളവ് ലഭിക്കൂ.
  • ചൂട് പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഇടയ്ക്ക് ഷീറ്റ് കെട്ടി തണലൊരുക്കാം.
  • വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കുകയാണ് ഈ സമയത്ത് ഉചിതം. 
  • ജൈവമാണെങ്കിലും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. കൃത്യമായ ഇടവേളകളില്‍ ടെറസിലെത്തി പരിപാലനം നല്‍കുക. കീടനാശിനി ഉപയോഗിക്കാതെ നശിപ്പിക്കാന്‍ കഴിയുന്നവയെ അങ്ങനെ ചെയ്യുക.
  • മഴ പെയ്യുന്ന പോലെ സ്‌പ്രേയര്‍ ഉപയോഗിച്ചു നനയ്ക്കുക. ഇലകളില്‍ കൂടി വെള്ളം തട്ടുന്നത് ചെടികള്‍ക്ക് ഗുണം ചെയ്യും.
  • കീടങ്ങളുടെ ആക്രമണം ഈ സമയത്ത് കൂടുതലായിരിക്കും. ഇതിനാല്‍ ചെടികള്‍ക്ക് കരുത്ത് പകരാന്‍ സ്യൂഡോമോണസ്, ബ്യൂവേറിയ, ഫിഷ് അമിനോ ആസിഡ് പോലുള്ളവ ഉപയോഗിക്കുക.
Tags:    
News Summary - 10 Key Rules for Successful Terrace Farming/Gardening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.