സിക്ക വൈറസ്: പരിശോധനക്കയച്ച 17 സാമ്പിളുകളും നെഗറ്റീവ്

തിരുവനന്തപുരം: സിക്ക വൈറസ് ബാധയിൽ കേരളത്തിൽ ഇന്ന് പുതിയ കേസുകളില്ല. പുണെ വൈറോളജി ലബിലേക്ക് അയച്ച 17 സാമ്പിളുകളും നെഗറ്റീവ് ആയി. എങ്കിലും കൂടുതൽ സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണ് സംസ്ഥാനം. വ്യാപകമായി പരിശോധന നടത്താനാണ് സർക്കാറിൻെറ തീരുമാനം.

പനിയുള്ള ഗർഭിണികളെ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സർക്കാറിൻെറ വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. കേന്ദ്രസംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. സ്ഥിതി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.

ഇന്നലെ 14 പേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം പാറശ്ശാല സ്വദേശിനിയായ ഗർഭിണിക്കാണ് കേരളത്തിൽ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെയാണ് 14 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ കണ്ടെത്തിയവരിൽ ഭൂരിഭാഗവും ആരോഗ്യ പ്രവർത്തകരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.