സമൂഹമാധ്യമ വിലക്ക്: ആവിഷ്​കാര സ്വാതന്ത്ര്യം അതിക്രമമായി മാറിയെന്ന് ട്രംപ്​

വാഷിങ്​ടൺ: യു.എസിൽ ആവിഷ്​കാര സ്വാതന്ത്ര്യം മുമ്പില്ലാത്തവിധം അ​ക്രമസംഭവമായി മാറിയിരിക്കുന്നുവെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. കാപിറ്റൽ ഹിൽ കലാപത്തി​െൻറ പശ്ചാത്തലത്തിൽ കൂടുതൽ അതിക്രമങ്ങളുണ്ടാകുന്നത്​ തടയുന്നതി​െൻറ ഭാഗമായി ട്വിറ്ററും ഫേസ്​ബുക്കും യൂട്യൂബും ട്രംപി​െൻറ അക്കൗണ്ടുകൾക്ക്​ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ്​ പരാമർശം. ടെക്​സസിൽ ​സംസാരിക്കുകയായിരുന്നു ട്രംപ്​.

കാപിറ്റൽ ഹിൽ കലാപം, ഇംപീച്ച്​മെൻറ്​ ഭീഷണി തുടങ്ങിയ സംഭവങ്ങൾക്കു ശേഷം ആദ്യമായാണ്​ ട്രംപ്​ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്​. ഭരണഘടനയിലെ 25ാം ഭേദഗതികൊണ്ട​ുതന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അത്​ ബൈഡനും അദ്ദേഹത്തി​െൻറ ഭരണകൂടത്തിനും വെല്ലുവിളിയായി മാറുമെന്നും ട്രംപ്​ പറഞ്ഞു.

Tags:    
News Summary - YouTube Suspends Trump Channel Temporarily Over "Potential For Violence"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.