97 വര്‍ഷം പഴക്കമുള്ള വിസ്കി ലേലത്തിന് വെക്കുന്നു. ദി മക്കാലൻ ഡിസ്റ്റിലറിയിൽ നിന്നുള്ള ഒരു കുപ്പി വിസ്‌കിയാണ് അടുത്ത മാസം ലേലത്തിന് ഒരുങ്ങുന്നത്. ഏകദേശം 10 കോടി രൂപ വരെയാണ് വിസ്കിക്ക് വിലവരുന്നതെന്ന് ലേല സ്ഥാപനമായ സോത്ത്ബൈസ് അവകാശപ്പെടുന്നത്.
97 വര്‍ഷം പഴക്കമുള്ള മദ്യത്തിന് വില സ്വല്പം കൂടുമെന്നാണ് ലേല സ്ഥാപനം പറയുന്നത്. 'ദി മക്കാലൻ 1926' ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള വിസ്കിയായിരുന്നുവെന്നാണ് ലേല സ്ഥാപനം അവകാശപ്പെടുന്നത്. സമാനമായ ഒരു വിസ്കി 2019 ല്‍ ലേലം ചെയ്ത് വിറ്റിരുന്നു.
1926 ലാണ് ഈ മദ്യം ഉണ്ടാക്കിയത്. 40 കുപ്പികള്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്. മറ്റുള്ള കുപ്പികള്‍ ഇനിയും വില്പനചെയ്തിട്ടില്ല. നവംബർ 18-ന് ലണ്ടനിലെ സോത്ത്ബൈസിലാണ് ലേലം നടക്കുക. 1926 ലെ പെട്ടിയിൽ നിന്നുള്ള 40 കുപ്പികളും വ്യത്യസ്ത രീതികളിലാണ് ലേബൽ ചെയ്തിട്ടുള്ളത്.
പുറത്തിറക്കിയ ലേബലുകളില്ലാതെ രണ്ട് കുപ്പികളിലൊന്ന് ഐറിഷ് കലാകാരനായ മൈക്കൽ ഡിലൻ കൈകൊണ്ട് വരച്ചതാണ്. 12 എണ്ണം പോപ്പ് ആർട്ടിസ്റ്റ് സർ പീറ്റർ ബ്ലെയ്ക്കും മറ്റൊരു 12 കുപ്പികൾ ഇറ്റാലിയൻ ചിത്രകാരനായ വലേരിയോ അദാമിയും രൂപകല്പന ചെയ്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.