ലോകകപ്പ്: വിമാനത്താവളങ്ങളിൽ വാഹനനിയന്ത്രണം

ദോഹ: രാജ്യം ലോകകപ്പ് തിരക്കിലേക്കു നീങ്ങിയതിനു പിന്നാലെ ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ ചൊവ്വാഴ്ച മുതൽ ടെർമിനലിനു മുന്നിലേക്കുള്ള (കർബ് സൈഡ്) പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. അംഗീകൃത വാഹനങ്ങൾക്കു മാത്രമായിരിക്കും ഇനി ടെർമിനൽ മേഖലയിലേക്ക് പ്രവേശനം നൽകുന്നതെന്ന് എയർപോർട്ട് വിഭാഗം അറിയിപ്പിൽ വ്യക്തമാക്കി.

മുവാസലാത്ത് ടാക്സികൾ, നടക്കാൻ പ്രയാസമുള്ള ഭിന്നശേഷിക്കാർ, ഖത്തർ എയർവേസ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാർ, എയർപോർട്ട് ഷട്ട്ൽ ബസുകൾ എന്നിവക്കു മാത്രം കർബ്സൈഡ് വഴി യാത്രക്കാരെ ഇറക്കാം. സ്വകാര്യ വാഹനങ്ങൾക്ക് ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ യാത്രക്കാരെ ഇറക്കാനും കയറ്റാനും എയർപോർട്ട് കാർ പാർക്ക് ഉപയോഗിക്കാം.

പാർക്കിങ് ചാർജ്

ഷോർട്ട് ടേം കാർ പാർക്ക്: ഹമദ് വിമാനത്താവളത്തിലെ ഹ്രസ്വസമയ പാർക്കിങ്ങിൽ 30 മിനിറ്റ് വരെ കാർ പാർക്കിങ്ങിന് 25 റിയാൽ പാർക്കിങ് ഫീ ഈടാക്കും. പിന്നീടുള്ള ഓരോ 15 മിനിറ്റിനും 100 റിയാൽ വീതം ഫീ ഈടാക്കും. ദോഹ വിമാനത്താവളത്തിലെ ആഗമന കാർ പാർക്കിങ്ങിലും ഇതേ ചാർജുതന്നെ ഈടാക്കും.

ലോങ് ടേം കാർ പാർക്ക്: ആദ്യ ഒരു മണിക്കൂറിന് 25 റിയാൽ പാർക്കിങ് ഫീസ്. പിന്നീടുള്ള ഓരോ 15 മിനിറ്റിലും 100 റിയാൽ വീതം ഈടാക്കും. കാർപാർക്കിങ് മേഖലയിൽനിന്ന് ഹമദ് വിമാനത്താവള ടെർമിനലിലേക്ക് ഷട്ട്ൽ ബസ് സർവിസ് സൗകര്യമുണ്ടാവും. 

Tags:    
News Summary - World Cup: restrictions at Airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.