'പൂച്ചക്ക് പറ്റിയ ചെറിയ കൈയ്യബദ്ധം..!'; വളർത്തുപൂച്ച കാരണം ജോലിയും ബോണസും നഷ്ടപ്പെട്ട് ചൈനീസ് യുവതി

ചൈനയിൽ സ്വന്തം വളർത്തുപൂച്ച കാരണം യുവതിക്ക് ജോലിയും ബോണസും നഷ്ടമായി. ജനുവരി 5നാണ് ചൈനയിലെ ചോങ്‌കിംഗിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ ജോലി വളർത്തുപൂച്ച കാരണം നഷ്ടമായത്.

ഒൻപത് പൂച്ചകളോടൊപ്പം താമസിക്കുന്ന യുവതി തന്റെ ജോലി രാജിവയ്ക്കാനായി തീരുമാനിക്കുകയും അതിനായി ലാപ്ടോപ്പിൽ മെയിൽ തയ്യാറാക്കി വെക്കുകയും ചെയ്തു. പിന്നീട് തന്റെയും പൂച്ചകളുടെയും ചിലവിനായി ജോലി ആവശ്യമാണെന്ന് തോന്നിയതോടെ യുവതി ആശയക്കുഴപ്പത്തിലായി.

സന്ദേശം അയക്കാൻ മടിച്ചിരുന്ന യുവതിയ്ക്ക് മുന്നിലേക്ക് വളർത്തുപൂച്ച എത്തുകയും മേശപ്പുറത്തേക്ക് ചാടി കയറി ലാപ്‌ടോപ്പിലെ എൻ്റർ ബട്ടൺ അമർത്തുകയും ചെയ്തു. ഇതോടെ രാജിക്കത്ത് ഉള്‍പ്പെട്ട ഇ മെയില്‍ തൊഴില്‍മേധാവിക്ക് പോവുകയും മെയിൽ കമ്പനി സ്വീകരിച്ചതിന്റെ ഭാഗമായി യുവതിക്ക് ജോലിയും വർഷാവസാനം ലഭിക്കാനുള്ള ബോണസ് നഷ്ടപ്പെടുകയും ചെയ്തു.

ഇതോടെ യുവതി കാര്യങ്ങൾ വിശദീകരിക്കാൻ ബോസിനെ ബന്ധപ്പെടുകയും, തെളിവിനായി സി.സി.ടി.വി ദൃശ്യങ്ങൾ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ബോസ് അതെല്ലാം നിഷേധിച്ചു.

സംഭവം യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. സംഭവം സത്യമാണെന്നും തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ തന്റെ പക്കലുമുണ്ടെന്നുമാണ് യുവതിയുടെ വാദം.

Tags:    
News Summary - Woman loses job after pet cat accidentally sends resignation letter to boss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.