15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ട് യുവതി, നടപ്പില്ലെന്ന് കമ്പനി; പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ന്യൂയോർക് (യു.എസ്.എ): ജോലിക്ക് 15 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ട് യുവതി. എന്നാൽ, മുൻപിൻ നോക്കാതെ യുവതിയുടെ ആവശ്യം കമ്പനി നിരസിച്ചു. യുവതി രാജിവെക്കുകയും ചെയ്തു. ഇത്രയും കാര്യങ്ങൾ സാധാരണ സംഭവം. എന്നാൽ കാത്തിരുന്നത് മറ്റൊരു വമ്പൻ ട്വിസ്റ്റ്.

ആറു മാസം കഴിഞ്ഞ് ഇതേ യുവതിക്ക് 55 ശതമാനം ശമ്പള വർധനയിൽ കമ്പനിയിൽ പുനർനിയമനം നൽകി, അതും പ്രമോഷനോടെ. ഇതു സംബന്ധിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് വൈറലായി. താൻ ആവശ്യപ്പെട്ട 15 ശതമാനം ശമ്പള വർധന കമ്പനി നിരസിച്ചതായും താൻ രാജിവെച്ച ശേഷം 55 ശതമാനം വർധനയിൽ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചതായും യുവതി പറയുന്നു.

ശമ്പള വർധന ബോസ് അംഗീകരിക്കാത്തതു കൊണ്ടാണ് ജോലി വിട്ടത്. എന്നാൽ ആറു മാസത്തിനു ശേഷം 55 ശതമാനം വർധനയോടെ പ്രമോഷനുമായി പുനർനിയമിക്കുകയായിരുന്നു. ‘ചില സ്ഥലങ്ങളിൽ നിങ്ങൾക്കു വേണ്ട പരിഗണന ലഭിക്കുന്നില്ലെങ്കിൽ തീർച്ചയായും അവിടെ നിന്ന് ഇറങ്ങുക. ജോലി സ്ഥലത്ത് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നുന്നവർക്കായാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്...’ എന്നാണ് യുവതി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റുകളുമായി വരുന്നത്. യുവതിയുടെ തീരുമാനത്തെ ഭൂരിപക്ഷം പേരും പിന്തുണക്കുന്നു. ജീവനക്കാർക്ക് തുച്ഛ ശമ്പളം നൽകുന്ന കമ്പനികൾക്കെതിരെ നെറ്റിസൺസ് കടുത്ത അമർഷം കമന്റിൽ രേഖപ്പെടുത്തുന്നുണ്ട്.

Tags:    
News Summary - Woman asks for 15 percent salary hike; company says it can't give it; then a big twist happens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.