പാരീസ്: കോവിഡിന്‍റെ രണ്ട് വകഭേദങ്ങളും ബാധിച്ച 90കാരി മരിച്ചു. ആൽഫ, ബീറ്റ വകഭേദങ്ങളാണ് ഇവരിൽ സ്ഥിരീകരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് കോവിഡിന്‍റെ രണ്ട് വകഭേദങ്ങളും ഇവർക്ക് ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയത്. ഇതിനെ കുറിച്ച് കൂടുതൽ പഠനം നടത്തുമെന്നും അവർ അറിയിച്ചു.
വാക്സിൻ സ്വീകരിക്കാത്ത വയോധിക ബെൽജിയം നഗരമായ അലാസ്റ്റിലാണ് താമസിച്ചിരുന്നത്. കോവിഡ് ബാധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ അവരുടെ ഓക്സിജൻ തോത് കുറയുകയും മരണം സംഭവിക്കുകയുമായിരുന്നു.
രണ്ട് വേരിയന്‍റുകളും വയോധികക്ക് എങ്ങനെ ബാധിച്ചുവെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്നും ഗവേഷകർ വ്യക്തമാക്കി. ബെൽജിയം നഗരമായ അലാസ്റ്റിൽ രണ്ട് വകഭേദങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും വിദഗ്ധർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.