ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം കൈമാറാൻ മച്ചാഡോക്കാവില്ലെന്ന് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട്

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിൽ വീണ്ടും പ്രതികരിച്ച് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട്. സമാധാന നൊബേൽ വിജയിയായ മാര കോറിന മച്ചാഡോക്ക് ട്രംപിന് നൊബേൽ കൈമാറാനാവില്ലെന്ന് അവർ പറഞ്ഞു. സമാധാന നൊബേൽ പ്രഖ്യാപിച്ചാൽ അത് പിൻവലിക്കാനോ മറ്റുള്ളവർക്ക് കൈമാറാനോ ആവില്ലെന്ന് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട തീരുമാനം അന്തിമമാണ്. അതിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

നേരത്തെ നൊബേൽ സമ്മാനം ട്രംപുമായി പങ്കുവെക്കാൻ തയാറാണെന്ന് മച്ചാഡോ നിലപാടെടുത്തിരുന്നു. വെനിസ്വേലൻ പ്രസിഡന്റ് നിക്കളസ് മദുറോയെ ട്രംപ് തടവിലാക്കിയതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം. മദുറോക്കെതിരെ നടപടിയെടുത്ത ട്രംപ് വെനിസ്വേലയുടെ ഹീറോയായി മാറിയിരിക്കുകയാണ്. തനിക്ക് ലഭിച്ച നൊബേൽ സമ്മാനം വെനസ്വേലക്ക് അർഹതപ്പെട്ടതാണെന്ന് മചാഡോ പറഞ്ഞിരുന്നു. തുടർന്നാണ് നൊബേൽ സമ്മാനം പങ്കുവെക്കാൻ തയാറാവണമെന്നന് അവർ ആവർത്തിച്ചത്.

ട്രംപിനല്ല, പുരസ്കാരം മ​ച്ചാഡോക്ക്

ലോ​കം മു​ഴു​വ​ൻ ത​ന്നെ സ​മാ​ധാ​ന നൊ​ബേ​ലി​ന് നാ​മ​നി​ർ​ദേ​ശം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ല​കു​റി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ, പ​ല​രും അ​​ദ്ദേ​ഹ​ത്തി​ന് നൊ​ബേ​ൽ പ്ര​തീ​ക്ഷി​ച്ച​തു​മാ​ണ്. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ച നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ക​മ്മി​റ്റി സ​മാ​ധാ​ന പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത് വെ​നി​സ്വേ​ല​യു​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​രീ​ന മ​ഷാ​ദോ​ക്ക്. രാ​ജ്യ​ത്ത് സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നും പാ​ർ​ല​മെ​ന്റ​റി രാ​ഷ്ട്രീ​യ​ത്തെ ഏ​കാ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​മാ​യി അ​വ​ർ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളെ​യും സ്മ​രി​ച്ചാ​ണ് മ​രി​യ മ​ച്ചാഡോക്ക് പു​ര​സ്കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് നൊ​ബേ​ൽ ക​മ്മി​റ്റി പ​റ​ഞ്ഞു.

2002 മു​ത​ൽ ചാ​വെ​സ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പോ​ർ​മു​ഖ​ത്തു​ണ്ട് മ​ഷാ​ദോ. ക​ടു​ത്ത സാ​​മ്രാ​ജ്യ​ത്വ വി​രു​ദ്ധ സ​മീ​പ​നം ചാ​വെ​സ് സ്വീ​ക​രി​ക്കു​മ്പോ​ഴും ഒ​രു ഭ​ര​ണ​കൂ​ട ത​ല​വ​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നാ​ഷ​ന​ൽ അ​സം​ബ്ലി​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് അ​ർ​ഹ​മാ​യ സ്ഥാ​ന​മി​ല്ലാ​ത്ത​തും തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സു​താ​ര്യ​മ​ല്ലാ​ത്ത​തു​മൊ​ക്കെ ചൂ​ണ്ടി​ക്കാ​ട്ടി വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ അ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തെ ഐ​ക്യ​പ്പെ​ടു​ത്താ​നും ജ​നാ​ധി​പ​ത്യ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്ത് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും മ​ച്ചാഡോക്ക് ക​ഴി​ഞ്ഞു.

Tags:    
News Summary - Nobel Institute says Machado cannot present Nobel Prize to Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 08:57 GMT