യു.എസിലുടനീളം ഐ.സി.ഇ വിരുദ്ധ പ്രതിഷേധം കനക്കുന്നു

വാഷിങ്ടൺ: മിനിയാപൊലിസിൽ ഫെഡറൽ ഓഫിസർ ഒരു സ്ത്രീയെ വെടിവച്ചു കൊന്നതിനും ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ മറ്റൊരാളുടെ വെടിയേറ്റ് രണ്ടു പേർക്ക് പരിക്കേറ്റതിനും പിന്നാലെ രാജ്യത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രതിഷേധക്കാർ തെരുവിലിറങ്ങി.

ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കുടിയേറ്റ നിയന്ത്രണ നടപടിയുമായി യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഐ.ഇ.സി) മുന്നോട്ട് പോകുന്നതിനിടെയാണ് പ്രകടനങ്ങൾ. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ വാഹനങ്ങൾ ‘ആയുധമാക്കിയ’ ഡ്രൈവർമാർക്കെതിരായ സ്വയം പ്രതിരോധ നടപടികളാണ് രണ്ട് വെടിവെപ്പുകളുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ വാദം.

ട്രംപ് ഭരണകൂടത്തെ ചെറുക്കാൻ രൂപീകരിച്ച ഒരു സാമൂഹിക പ്രസ്ഥാന സംഘടനയായ ഇൻഡിവിസിബിൾ, ടെക്സസ്, കൻസാസ്, ന്യൂ മെക്സിക്കോ, ഒഹായോ, ഫ്ലോറിഡ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഫെഡറൽ ഏജൻസിയായ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ ചുരുക്കപ്പേര് ഉപയോഗിച്ച് പലരും ‘ഐസ് ഔട്ട് ഫോർ ഗുഡ്’ എന്ന് വിളിച്ചു. ഇൻഡിവിസിബിളും അതിന്റെ പ്രാദേശിക ചാപ്റ്ററുകളും കഴിഞ്ഞ വർഷം 50 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

മിനിയാപൊളിസിൽ, 37 കാരിക്ക് ബുധനാഴ്ചയാണ് വെടിയേറ്റത്. ഇവരുടെ താസമ സ്ഥലത്തിനു സമീപമുള്ള പൗഡർഹോൺ പാർക്കിൽ കുടിയേറ്റ അവകാശ ഗ്രൂപ്പുകളുടെ ഒരു സഖ്യം ഒരു പ്രകടനത്തിന് ആഹ്വാനം ചെയ്തു. റാലിയിലൂടെയും മാർച്ചിലൂടെയും അവരുടെ ജീവിതം അടയാളപ്പെടുത്തുമെന്നും നമ്മുടെ തെരുവുകളിലെ മാരകമായ ഭീകരത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുമെന്നും അവർ പറഞ്ഞു.

2020ൽ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെത്തുടർന്ന് മിനിയാപൊളിസിൽ ഉണ്ടായ അക്രമത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണത്തെ പ്രതിഷേധങ്ങൾ ഏറെക്കുറെ സമാധാനപരമായിരുന്നു. വിമാനത്താവളത്തിന് സമീപം, കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധക്കാരുടെ ചെറിയ ഗ്രൂപ്പുകളും ഫെഡറൽ കെട്ടിടത്തിന് കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടു. 

നഗരത്തിലുടനീളം ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അറസ്റ്റുകൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എന്നിവയെക്കുറിച്ച് അധികൃതർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൊമാലി നിവാസികൾ ഉൾപ്പെട്ട തട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട ഒരു പുതിയ നടപടിയുടെ ഭാഗമായി ട്രംപ് ഭരണകൂടം ആയിരക്കണക്കിന് ഫെഡറൽ ഓഫിസർമാരെ മിനസോട്ടയിലേക്ക് വിന്യസിച്ചിട്ടുണ്ട്. 

Tags:    
News Summary - Anti ICE protests intensify in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 08:57 GMT