ന്യൂഡൽഹി: ആഫ്രിക്കയിലെ ഏറ്റവും വലിയ എയർപോർട്ട് അഡിസ് അബെബയിൽ നിർമിക്കാനൊരുങ്ങി എത്യോപ്യ. ഏകദേശം 12.7 ബില്യൻ ഡോളർ ചെലവ് വരുന്ന എയർപോർട്ടിന് പ്രതിവർഷം 110 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി അബി അഹ്മദ് ശനിയാഴ്ചയാണ് വിമാനത്താവളത്തിന്‍റെ നിർമാണം പ്രഖ്യാപിച്ചത്.
ദേശീയ വിമാന കമ്പനിയായ എത്യോപ്യൻ എയർലൈൻസിന്‍റെ ഭാഗിക സാമ്പത്തിക പിന്തുണയോടെ പ്രവർത്തിക്കുന്ന ബോൾ എയർപോർട്ടിന് പകരമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ 25 മില്യൻ യാത്രക്കാരെയാണ് ബോൾ എയർപോർട്ട് പ്രതിവർഷം ഉൾക്കൊള്ളുന്നത്.
ആഫ്രിക്കയിലെ മുൻനിര വ്യോമ വ്യവസായ രംഗത്ത് എത്യോപ്യയുടെ സ്ഥാനം സുരക്ഷിതമാക്കുന്നതാണ് പുതിയ തീരുമാനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. 35 ചതുരശ്ര കിലോമീറ്ററിലാണ് എയർപോർട്ട് നിർമിക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് എത്യോപ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.