മൊഡേണ വാക്​സി​െൻറ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകി ലോകാരോഗ്യസംഘടന

വാഷിങ്​ടൺ: മൊഡേണ കോവിഡ്​ വാക്​സി​െൻറ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകി ലോകാരോഗ്യസംഘടന. വെള്ളിയാഴ്​ചയാണ്​ ഇതുസംബന്ധിച്ച അനുമതി നൽകിയത്​. ലോകത്ത്​ വാക്​സിൻ ക്ഷാമം അനുഭവപ്പെടുന്ന പശ്​ചാത്തലത്തിൽ കൂടിയാണ്​ നടപടിയെന്ന്​ സംഘടന വിശദീകരിച്ചു.

മൊഡേണയുടെ കോവിഡ്​ വാക്​സിൻ 94.1 ശതമാനം ഫലപ്രദമാണെന്ന്​ പരിശോധനകളിൽ വ്യക്​തമായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ​ യു.എസ്​ ഫുഡ്​ ആൻഡ്​ ​ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ 2020 ഡിസംബർ 18ന്​ വാക്​സിന്​ അംഗീകാരം നൽകിയിരുന്നു. 2020 ജനുവരി ആറിന്​ യുറോപ്യൻ യൂണിയനും വാക്​സിന്​ അനുമതി നൽകി.

ഫൈസർ, ആസ്​ട്ര സെനിക്ക, ജോൺസൺ & ജോൺസൺ തുടങ്ങിയ വാക്​സിനുകൾക്കാണ്​ ഇതിന്​ മുമ്പ്​ ലോകാരോഗ്യസംഘടന അനുമതി നൽകിയത്​. ഇന്ത്യ വാക്​സിൻ കയറ്റുമതി നിർത്തിയതോടെ ക്ഷാമമുണ്ടാവുമെന്ന ആശങ്കയും മൊഡേണക്ക്​ അനുമതി നൽകാൻ ലോകാരോഗ്യസംഘടനയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ്​ സൂചന. 2022നുള്ളിൽ ഒരു ബില്യൺ കോവിഡ്​ വാക്​സിൻ നിർമ്മിക്കാൻ കഴിയുമെന്നാണ്​ മൊഡേണയുടെ അവകാശവാദം.

Tags:    
News Summary - WHO Lists Moderna Covid Vaccine For Emergency Use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.