വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരുടെ കൈകാലുകളിൽ ചങ്ങലയണിയിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തിവിട്ട് വൈറ്റ്ഹൗസ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.''ഹ.ഹ. വൗ.'' എന്ന കമെന്റോടെ ട്രംപ് ഭരണകൂടത്തിലെ ഡോജ് മേധാവി ഇലോൺ മസ്ക് ഈ ദൃശ്യങ്ങൾ പങ്കുവെച്ചു. എന്നാൽ മസ്ക് നൽകിയ തലക്കെട്ടിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. 41 സെക്കൻഡ് ദൈർഖ്യമുള്ളതാണ് ദൃശ്യങ്ങൾ.
മനുഷ്യത്വ രഹിതമായ നാടുകടത്തൽ പ്രക്രിയക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെയാണ് വൈറ്റ്ഹൗസ് ദൃശ്യങ്ങൾ പുറത്തുവിടുന്നത്.എന്നാൽ യു.എസ് സൈനിക വിമാനങ്ങളിൽ തന്നെ ഇതേ രീതിയിൽ ആയിരക്കണിക്കിന് ആളുകളെ നാടുകടത്തുമെന്നും ഓരോ മാസവും നാലും അഞ്ചും വിമാനങ്ങൾ പ്രതീക്ഷിക്കാമെന്നുമാണ് കേന്ദ്ര മുന്നറിയിപ്പ്.
ഇതിനിടെ യു.എസ് നാടുകടത്തിയ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്കാലിക അഭയം നൽകാൻ സന്നദ്ധതയറിയിച്ചു കൊണ്ട് കോസ്റ്റ റീക്ക മുന്നോട്ടുവന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതുവരെ തടങ്കൽപാളയങ്ങളിൽ പാർപ്പിക്കാമെന്നാണ് കോസ്റ്റ റീക്ക അറിയിച്ചിരിക്കുന്നത്.
ഇതിനിടെ മുന്നൂറിലേറെ അനധികൃത കുടിയേറ്റക്കാരെ പനാമയിലേക്കും ട്രംപ് ഭരണകൂടം നാടുകടത്തിയിരുന്നു. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന ഉൾപ്പടെ മറ്റുരാജ്യങ്ങൾ സ്വീകരിക്കാത്തവരെയാണ് പനാമയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.