പക്ഷിപ്പനിക്ക്​ കാരണമാകുന്ന എച്ച്​5 എൻ8 മനുഷ്യരിലും

മോസ്​കോ: ലോകത്താദ്യമായി പക്ഷിപ്പനിക്ക്​ കാരണമാകുന്ന എച്ച്​5എൻ8 മനുഷ്യരിൽ കണ്ടെത്തിയതായി റിപ്പോർട്ട്​. റഷ്യയിലെ ഒരു കോഴിവളർത്തൽ കേ​ന്ദ്രത്തിലെ ഏഴുജീവനക്കാരിൽ രോഗബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ലോകാരോഗ്യ സംഘടനക്ക്​ വിവരം നൽകുകയായിരുന്നു.

മനുഷ്യർക്കിടയിൽ രോഗം പകരുമോയെന്ന്​ സ്​ഥിരീകരിച്ചിട്ടില്ല. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങളിൽ മാരകവും പകർച്ചവ്യാപനശേഷി കൂടിയതുമായ വൈറസാണ്​​​ എച്ച്​5എൻ8. രോഗം സ്​ഥിരീകരിച്ചവരിൽ ഗുരുതര ​ലക്ഷണങ്ങളില്ല.

അതേസമയം ഈ വൈറസിന്​ ജനിതക വ്യതിയാനമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്​ ലോകാരോഗ്യ സംഘടന വിദഗ്​ധർ മുന്നറിയിപ്പു നൽകി.

Tags:    
News Summary - What is H5N8? Strain of bird flu virus 1st to infect humans in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.