ജനീവ: ഇൗ വർഷം അവസാനത്തോടെ ലോകം കോവിഡ് മുക്തമാകുമെന്ന് കരുതുന്നത് അബദ്ധധാരണയാണെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിൽ നൽകിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകൾ ഫലപ്രദമാണെന്നത് യാഥാർഥ്യമാണെങ്കിലും രോഗം ഇൗ വർഷാന്ത്യത്തോടെ തുടച്ചുമാറ്റപ്പെടും എന്ന് വിശ്വസിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം ഡയറക്ടർ ഡോ. മൈക്കിൾ റയാൻ പറഞ്ഞു.
ലൈസൻസുള്ള പല വാക്സിനുകളും വൈറസിെൻറ സ്ഫോടനാത്മക വ്യാപനത്തെ തടയാൻ സഹായിക്കുന്നുണ്ടെന്നും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസിനോടുള്ള ജാഗ്രത തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.