ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ ര​ണ്ടാം ദി​ന​ത്തി​ൽ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ഗ്രൂ​പ്

ഫോ​ട്ടോ​ക്കാ​യി അ​ണി​നി​ര​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ, മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹീം, ഇത്യോ​പ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ബി അ​ഹ​്മദ് അ​ലി തു​ട​ങ്ങി​യ​വ​ർ

നിർണായക ധാതുക്കളുടെ ആയുധവത്കരണം പാടില്ലെന്ന് ബ്രിക്സ്

ന്യൂ​ഡ​ൽ​ഹി: സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ മു​ത​ൽ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ വ​രെ​യു​ള്ള​വ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന നി​ർ​ണാ​യ​ക ധാ​തു​ക്ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ആ​യു​ധ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്ന​റി​യി​പ്പോ​ടെ ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ര​ണ്ട് ദി​വ​സ​ത്തെ ബ്രി​ക്സ് ഉ​ച്ച​കോ​ടി ന്യൂ​ഡ​ൽ​ഹി ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ സ​മാ​പി​ച്ചു.

ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ, ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ്​ പെ​സ​ഷ്‍കി​യാ​ൻ തു​ട​ങ്ങി​യ രാ​ഷ്ട്ര നേ​താ​ക്ക​ളും സ​മാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ഉ​ച്ച​കോ​ടി​യു​ടെ ര​ണ്ടാം ദി​വ​സ​ത്തെ ച​ർ​ച്ച​യി​ൽ ബ്രി​ക്സി​ലെ 11 അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കു പു​റ​മെ 10 പ​ങ്കാ​ളി​ത്ത രാ​ജ്യ​ങ്ങ​ൾ​കൂ​ടി പ​​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​ധ്യ​ക്ഷ പ​ദം ഏ​റ്റെ​ടു​ക്കു​ന്ന ചൈ​ന അ​ടു​ത്ത ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

നി​ർ​ണാ​യ​ക ധാ​തു​ക്ക​ളു​ടെ ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​യി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ചൈ​ന​യു​ടെ പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ലെ സ​മാ​പ​ന പ്ര​സം​ഗ​ത്തി​ൽ മോ​ദി​യു​ടെ മു​ന്ന​റി​യി​പ്പ്. നി​ർ​ണാ​യ​ക ധാ​തു​ക്ക​ളു​ടെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും കു​ത്ത​ക​വ​ത്ക​ര​ണ​വും ആ​യു​ധ​വ​ത്ക​ര​ണ​വും ആ​ഗോ​ള വ​ള​ർ​ച്ച​ക്കും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കും ത​ട​സ്സ​മാ​കു​മെ​ന്ന് മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും നി​ർ​ണാ​യ​ക ധാ​തു​ക്ക​ളു​ടെ​യും ആ​യു​ധ​വ​ത്ക​ര​ണം നാം ​പ​ങ്കു​വെ​ക്കേ​ണ്ട പു​രോ​ഗ​തി​യെ ത​ട​സ്സ​പ്പെ​ടു​ത്തും. അ​തി​നാ​ൽ, സാ​ങ്കേ​തി​ക​വി​ദ്യ സ്വീ​ക​രി​ക്കു​മ്പോ​ൾ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ൽ ഊ​ന്ന​ൽ​ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു.

വി​ഷ​യം ബ്രി​ക്സ് അം​ഗ​രാ​ജ്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു​വെ​ന്നും ആ ​ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും ബ്രി​ക്സ് സ​മ്മി​റ്റ് ഷേ​ർ​പ​യു​മാ​യ സു​ധാ​ക​ർ ദ​ലേ​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ഭ​വ​സ​മ്പ​ന്ന​മാ​യ രാ​ജ്യ​ങ്ങ​ളി​ലെ ഖ​ന​ന വി​ഭ​വ​ങ്ങ​ളു​ടെ നേ​ട്ട​ത്തി​ന്റെ വി​ഹി​തം എ​ല്ലാ​വ​ർ​ക്കും ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ശ്വ​സ​നീ​യ​വും വൈ​വി​ധ്യ​മാ​ർ​ന്ന​തും സു​സ്ഥി​ര​വും നീ​തി​യു​ക്ത​വു​മാ​യ നി​ർ​ണാ​യ​ക ധാ​തു​വി​ത​ര​ണ ശൃം​ഖ​ല​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ന്യൂ​ഡ​ൽ​ഹി പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ട്.

അ​തോ​ടൊ​പ്പം, ഓ​രോ രാ​ജ്യ​ത്തി​ന്റെ​യും ധാ​തു വി​ഭ​വ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ര​മാ​ധി​കാ​ര അ​വ​കാ​ശ​വും, പൊ​തു​ന​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ന​ട​പ്പാ​ക്കാ​നും ഉ​ള്ള അ​വ​കാ​ശ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ന്ന ഊ​ർ​ജ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ വി​ക​സ​നം, ഊ​ർ​ജ​സു​ര​ക്ഷ, ഊ​ർ​ജ വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി എ​ന്നി​വ​യി​ൽ നി​ർ​ണാ​യ​ക ധാ​തു​ക്ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​​ണ്ടെ​ന്നും ഡ​ൽ​ഹി പ്ര​ഖ്യാ​പ​നം വ്യ​ക്ത​മാ​ക്കി.

യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര യു​ദ്ധ​ത്തി​നി​ട​യി​ൽ സെ​മി​ക​ണ്ട​ക്റ്റ​ർ നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ​യും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളു​ടെ​യും ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ ചൈ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.

സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ മു​ത​ൽ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ വ​രെ​യു​ള്ള​വ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന അ​തി​ന്റെ 90 ശ​ത​മാ​ന​വും ചൈ​ന​യാ​ണ് നി​ല​വി​ൽ സം​സ്ക​രി​ച്ചെ​ടു​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല വി​ക​സി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഇ​ന്ത്യ​ക്ക് നി​ർ​ണാ​യ​ക ധാ​തു​ക്ക​ളു​ടെ വി​ത​ര​ണം നി​ർ​ണാ​യ​ക​മാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ മോ​ദി വി​ഷ​യ​മു​ന്ന​യി​ച്ച​ത്. 

Tags:    
News Summary - Weaponisation of critical minerals must not happen: BRICS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.