വിമാനത്തിന്‍റെ വേഗതയിൽ കുതിക്കാന്‍ റെഡി! അതിവേഗ മാഗ്ലേവ് ട്രെയിനുമായി ചൈനയും ജപ്പാനും നേർക്കുനേർ
വിമാനത്തിന്റെ വേഗതയോട് മത്സരിക്കാൻ കരമാർഗ ഗതാഗതത്തിൽ പുതിയ അധ്യായം തുറക്കുകയാണ് ചൈനയും ജപ്പാനും. പാളത്തിൽ തൊടാതെ കാന്തികബലത്തിന്റെ സഹായത്തോടെ കുതിക്കുന്ന മാഗ്‌ലെവ് ട്രെയിനുകളുമായി അതിവേഗ യാത്രയുടെ ഭാവി സ്വന്തമാക്കാനുള്ള മത്സരത്തിലാണ് ഇരു രാജ്യങ്ങളും. മണിക്കൂറിൽ 600 കിലോമീറ്ററിലേറെ വേഗത ലക്ഷ്യമിടുന്ന ഈ സാങ്കേതികവിദ്യ യാഥാർഥ്യമാകുന്നതോടെ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ. പരമ്പരാഗത ട്രെയിനുകളെ അപേക്ഷിച്ച് മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിലാണ് ഇവ കുതിക്കുന്നത്. വിമാനത്തിന്റെ വേഗതയിൽ കുതിക്കാൻ ലക്ഷ്യമിടുന്ന മാഗ്‌ലെവ് ട്രെയിനുകൾ ഭാവിയിലെ യാത്രയെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തൽ.
ഏഷ്യയിലെ ശക്തമായ രാജ്യങ്ങളായ ചൈനയും ജപ്പാനും തമ്മിൽ മാഗ്‌ലെവ് ട്രെയിനുകളുമായി നേർക്കുനേർ മത്സരത്തിലാണ്. സൂപ്പർ കണ്ടക്റ്റിങ് കാന്തങ്ങൾ, ആധുനിക എയറോഡൈനാമിക് സാങ്കേതികവിദ്യ ഇവ ഉപയോഗപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും പരസ്പരം മത്സരിക്കുന്നത്.
നിലവിൽ യാത്രാ വിമാനങ്ങളുടെ ശരാശരി വേഗത 885 കിലോമീറ്ററാണ്. അതിവേഗ ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 350 കിലോമീറ്ററാണ് വേഗത. 600 കിലോമീറ്റർ വേഗത കൈവരിക്കുന്നതോടെ മാഗ്‌ലെവ് ട്രെയിനുകൾക്ക് എതിരാളികൾ കരയിൽ നിന്നും ആകാശത്തേക്ക് മാറുമെന്നത് ഉറപ്പാണ്. ഈ ലക്ഷ്യത്തിലെത്താൻ ഈ അതിവേഗ ബുള്ളറ്റ് ട്രെയിനുകൾക്ക് സാധ്യമാകുമെന്നത് ഉറപ്പുതന്നെ.
ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള സി.ആർ.ആർ.സി മാഗ്‌ലെവ് ട്രെയിനിന്റെ പരീക്ഷണ മാതൃക പുറത്തിറക്കി. ട്രാക്കുമായി ഘർഷണമില്ലാതെ മില്ലിമീറ്ററുകൾ മാത്രം ഉയരത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 'ടണൽ ബൂം' പ്രതിരോധിക്കാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ബീജിങ്-ഷാങ്ഹായ് റൂട്ടിൽ മാഗ്‌ലെവ് ട്രെയിൻ അവതരിപ്പിക്കാനാണ് ചൈനയുടെ പദ്ധതി. പദ്ധതി യാഥാർഥ്യമായാൽ നാല് മണിക്കൂർ വേണ്ടിവരുന്ന യാത്രാസമയം രണ്ടരമണിക്കൂറായി കുറയും. വിമാനത്തോട് മത്സരിക്കാവുന്ന വേഗതയ്ക്കൊപ്പം കാർബൺ പുറന്തള്ളലും കുറയ്ക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.