പുടിനെ കഴുത്തിന് പിടിച്ച് പുറത്താക്കി പാരിസിലെ മെഴുക് മ്യൂസിയം

'എല്ലാ ദിവസവും ഇയാളുടെ മുടി ശരിയാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ ഇൗ മെഴുക് പ്രതിമ ഇവി​ടെ നിന്നും മാറ്റുകയാണ്.'-പാരിസിലെ ഗ്രെവിൻ മ്യൂസിയത്തിലെ ജീവനക്കാരൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രതിമ മാറ്റുന്നതിനിടയിൽ പറഞ്ഞു. ലോകം മുഴുവൻ യുദ്ധത്തിനെതിരെ മുറവിളി ഉയരുകയാണ്.

റഷ്യക്കെതിരെ ലോക രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. മ്യൂസിയത്തിലെത്തിയ സന്ദർശകർ നശിപ്പിച്ചതിനെത്തുടർന്ന് എന്നും പ്രതിമ അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥ വരുന്നുണ്ടെന്നും അതിനാലാണ് ഒഴിവാക്കുന്നതെന്നും മ്യൂസിയം അധികൃതർ അറിയിച്ചു. ഈ പ്രതിമയുടെ സ്ഥാനത്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ചും മ്യൂസിയത്തിന്റെ പ്രവർത്തകരുടെ ആലോചനയിലുണ്ട്.

2000ലാണ് പുടി​ന്റെ പ്രതിമ ഇവിടെ സ്ഥാപിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു 'കഥാപാത്രത്തെ' ഇവിടെ വെക്കാൻ കഴിയില്ലെന്ന് മ്യൂസിയം ഡയറക്ടർ

യുവാൽ ഡെൽഹോമ്യു മാധ്യമങ്ങളോട് പറഞ്ഞു. 'നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചരിത്ര സംഭവങ്ങൾ കാരണംമ്യൂസിയത്തിന്റെ ചരിത്രത്തിലാദ്യമായി ഞങ്ങൾ ഒരു പ്രതിമ പിൻവലിക്കുകയാണ്' -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - 'We don't want to fix his hair every day': Museum removes waxwork of Vladimir Putin after it was damaged by visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.