വെല്ലിങ്ടൺ: 2019 മാർച്ച് 15ന് ന്യൂസിലൻഡിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ പിടികൂടിയ ബ്രെന്റൺ ടാറന്റ് തന്റെ കുറ്റസമ്മത മൊഴി തള്ളി അപ്പീൽ കോടതിയിൽ. ജയിലിലെ മോശം അവസ്ഥയും മറ്റും കാരണമാണ് താൻ കുറ്റസമ്മതം നടത്തിയതെന്നും തന്റെ മൊഴി യുക്തിസഹമല്ലായിരുന്നുവെന്നുമാണ് വെല്ലിങ്ടണിലെ അപ്പീൽ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നത്.
അഞ്ച് ദിവസത്തിനുള്ളിൽ ഹരജി പരിഗണിക്കും. അപ്പീൽ അനുവദിക്കപ്പെട്ടാൽ കേസ് വീണ്ടും വിചാരണ കോടതിയിലേക്ക് പോകും. പരോൾ അനുവദിക്കാരെ ജീവപരന്ത്യം വിധിച്ചതിനെതിരെയും ടാറന്റ് ഹരജി നൽകിയിട്ടുണ്ട്. ന്യൂസിലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെ ശിക്ഷ വിധിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. 2019ലെ ഭീരകരാക്രമണത്തിൽ 51 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, പ്രതിയുടെ മാനസിക നില തകരാറിലായിരുന്നുവെന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.