സുരക്ഷ മേഖലക്ക് സമീപം കറങ്ങിനടന്ന 'കോഴി' യു.എസിൽ കസ്റ്റഡിയിൽ

വാഷിങ്ടൺ: ​യു.എസ് പെന്റഗൺ സുരക്ഷ മേഖലക്ക് സമീപം കറങ്ങി നടന്ന കോഴിയെ പിടികൂടിയതായി ​ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ. യു.എസ് ഡിപാർട്ട്മെന്റ് ഓഫ് ഡിഫൻസ് ആസ്ഥാനത്തിന് സമീപം അലഞ്ഞുതിരിയുന്ന നിലയിലാണ് കോഴിയെ കണ്ടെത്തിയത്. തുടർന്ന് ഇതിനെ പിടികൂടിയതായി ആർലിങ്ടണിലെ ആനിമൽ വെൽഫെയർ ലീഗ് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

ലീഗിലെ തൊഴിലാളികളിലൊരാളാണ് കോഴിയെ പിടികൂടിയത്. അതേസമയം, ​കോഴിയെ കണ്ടെത്തിയ സ്ഥലം വ്യക്ത​മാക്കാൻ കഴിയില്ലെന്ന് സംഘടന വക്താവ് ചെൽസി ജോൺസ് പറഞ്ഞു. കോഴിയെ എവിടെനിന്നാണ് പിടികൂടിയതെന്ന് കൃത്യമായി വെളിപ്പെടുത്താൻ തങ്ങൾക്ക് അനുവാദമില്ലെന്നും അത് സുരക്ഷ ചെക്പോസ്റ്റിൽ ആയിരുന്നുവെന്ന് മാത്രമേ പറയാനാകൂവെന്നും അവർ കൂട്ടിച്ചേർത്തു.

കോഴി എവിടെനിന്നാണ് വന്നതെന്നോ എങ്ങനെയാണ് പെന്റഗണിൽ എത്തിയതെന്നോയുള്ള കാര്യം വ്യക്തമല്ല. വഴിതെറ്റിയെത്തിയ​താണോ അതോ ചാരപ്രവൃത്തിക്ക് മറ്റാരെങ്കിലും അയച്ചതാണോ എന്ന സംശയത്തിലാണ് അധികൃതർ.

തവിട്ടുനിറത്തിലുള്ള കോഴിക്ക് അവർ ഹെന്നിപെന്നി​ എന്ന പേരും നൽകി. ജീവനക്കാരിൽ ഒരാളുടെ വെസ്റ്റേൺ വിർജീനിയയിലെ ചെറിയ ഫാമിലേക്ക് കോഴിയെ മാറ്റിയതായും അധികൃതർ അറിയിച്ചു. 

Tags:    
News Summary - Wandering hen taken into custody at Pentagon security area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.