യുദ്ധക്കെടുതിക്കിടെ ഇറാനിൽ ഭൂകമ്പവും

തെഹ്റാൻ: യു.എസ്- ഇസ്രായേൽ ‍ആക്രമണത്തിൽ സംഘർഷഭരിതമായ ഇറാനിൽ ഭൂകമ്പവും. തെക്കൻ ഇറാനിലെ ഗറാഷ് മേഖലയിലാണ് ചൊവ്വാഴ്ച ഭൂചലമുണ്ടായത്. ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 രേഖപ്പടുത്തി.

ഇസ്രായേൽ ആക്രമണത്തിൽ സംഘർഷഭരിതമായി പ്രദേശത്തെ ഭൂചലനം കൂടുതൽ ദുരിതത്തിലാക്കി. എന്നാൽ ഭൂചലനത്തിൽ കാര്യമായ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാനിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ്.

തെഹ്റാനിൽ ആശുപത്രിക്കുനേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കെർമാൻ സൈിക താവളത്തിന് നേരെുണ്ടായ ആക്രമണത്തിൽ 13 ഇറാൻ സൈനികർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈന്യത്തിന് ഹെലി കോപ്റ്ററിന് നേരെയും ആക്രമണമുണ്ടായി.

Tags:    
News Summary - Magnitude 4.3 earthquake hits Iran's Gerash amid escalating Israeli-US attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.