ടെക്‌സസ് വെടിവെപ്പ്: കൊല്ലപ്പെട്ടവരിൽ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും

ഓസ്റ്റിൻ: യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ ഓസ്റ്റിനിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാല് പേരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും. സവിതാ ഷാ എന്ന 21കാരിയായയാണ് കൊല്ലപ്പെട്ടത്. ടെക്‌സസ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയാണ് സവിത. സവിതാ ഷായുടെ വധത്തില്‍ ഓസ്റ്റിനിലെ ഇന്ത്യന്‍- അമേരിക്കന്‍ കമ്മ്യൂണിറ്റി അനുശോചിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണന്നും അവർ ആവശ്യപ്പെട്ടു.

ഓസ്റ്റിനിലെ വെസ്റ്റ് സിക്‌സ്ത് സ്ട്രീറ്റിൽ ബാറിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ തോക്കുമായെത്തിയ അക്രമി ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

53കാരനായ സെനഗല്‍ വംശജനായ എന്‍ഡിയാഗ ഡിയാഗ്‌നെ എന്നയാളാണ് വെടിയുതിർത്തത്. ഇയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിനു പിന്നാലെ ടെക്‌സസ് സര്‍വകലാശാലയിലടക്കം സുരക്ഷ ശക്തമാക്കി. 

Tags:    
News Summary - Texas Austin mass shooting: Indian-American student among four killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.